കൊച്ചി: ചലച്ചിത്ര നടന്‍ ദിലീപിന്റെയും സംവിധായകന്‍ ലാല്‍ ജോസിന്റെയും വീടുകളിലും ഓഫിസുകളിലും കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് റെയ്ഡ് നടത്തി. ദിലീപിന്റെ വീട്ടില്‍നിന്ന് 13 ലക്ഷം രൂപയും വിദേശ കറന്‍സിയും പണമിടപാടു സംബന്ധിച്ച നിരവധി രേഖകളും സെന്‍ട്രല്‍ എക്‌സൈസ് പിടിച്ചെടുത്തു.
പിടിച്ചെടുത്ത പണം കണക്കില്‍പ്പെടാത്തതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദിലീപിന്റെ ആലുവയിലെ വീട്ടിലും എറണാകുളത്തെ അദ്ദേഹത്തിന്റെ ചലച്ചിത്ര നിര്‍മാണ സ്ഥാപനത്തിലും ദിലീപിന്റെ ബിസിനസ് പങ്കാളിയായ ലാല്‍ജോസിന്റെ സ്ഥാപനത്തിലും ദിലീപിന്റെ ആദായനികുതി കണക്കുകള്‍ കൈകാര്യം ചെയ്യുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടിലും ഒരേ സമയമാണ് 40 അംഗ സെന്‍ട്രല്‍ എക്‌സൈസ് സംഘം പരിശോധന നടത്തിയത്. കൊച്ചിയില്‍ ആറിടങ്ങളിലും തിരുവനന്തപുരത്തു രണ്ടിടത്തും പരിശോധന നടന്നു.

സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ വി പഴനിയാണ്ടിയുടെ നേതൃത്വത്തില്‍ രാവിലെ ആരംഭിച്ച പരിശോധന വൈകുന്നേരംവരെ നീണ്ടു. ദിലീപ് വരുമാനം മറച്ചുവച്ച് സര്‍വീസ് നികുതി വെട്ടിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നതെന്ന് കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ എന്‍ രാഘവന്‍ അറിയിച്ചു.
സിനിമയില്‍ അഭിനയിക്കുന്നതിനു ലഭിക്കുന്ന പ്രതിഫലം കണക്കില്‍ കുറച്ചുകാണിച്ചാണ് ദിലീപ് വെട്ടിപ്പു നടത്തിയതെന്ന് കമ്മീഷണര്‍ പറയുന്നു. പ്രതിഫലത്തില്‍ ചെറിയ തുക മാത്രം പണമായും ചെക്കായും സ്വീകരിക്കുകയും ബാക്കി പണത്തിന് സിനിമയുടെ വിതരണാവകാശം സ്വന്തമാക്കുകയുമാണ് ദിലീപ് ചെയ്തിരുന്നതത്രെ. നടന്‍, നിര്‍മാതാവ്, വിതരണക്കാരന്‍ എന്നീ നിലകളില്‍ ലഭിക്കുന്ന വരുമാനത്തിനു പുറമേ ഹൗസ് ബോട്ട് വ്യവസായത്തിലും ഹോട്ടല്‍ വ്യവസായത്തിലും ദിലീപ് പണം മുടക്കിയിട്ടുണ്ടെന്നാണു വിവരം.

ഇത്തരത്തില്‍ ദിലീപിനു ലഭിക്കുന്ന കോടികളുടെ വരുമാനത്തിനു നല്‍കേണ്ട 12.36 ശതമാനം സര്‍വീസ് ടാക്‌സ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നാണ് സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷമേ നികുതി വെട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാവൂവെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.
No comments:
Post a Comment