ആലപ്പുഴ: മദ്യപിച്ച് വീട്ടില്‍ നിരന്തരം പ്രശ്‌നമുണ്ടാക്കുന്ന മകനെ കഴുത്തില്‍ കയര്‍ കുരുക്കി മതാവ് കൊലപ്പെടുത്തി. പുന്നപ്ര പടിഞ്ഞാറ് ആണ് സംഭവം. മത്സ്യത്തൊഴിലാളിയായ പീറ്ററി (ജോയി-37) നെയാണ് മാതാവ് മോളി ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ വീട്ടില്‍ ഉറങ്ങിക്കിടക്കവെ കൊലപ്പെടുത്തിയത്. ഇതിനുശേഷം ഇവര്‍ പോലീസ്‌സ്റ്റേഷനിലെത്തി താന്‍ മകനെ കൊലപ്പെടുത്തിയ വിവരം അറിയിക്കുകയായിരുന്നു. കൊലപാതകം നടത്താന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.
പീറ്റര്‍ മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുക പതിവായിരുന്നു. ഇതില്‍ സഹികെട്ടാണ് താന്‍ മകനെ കയര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്.ബുധനാഴ്ച പീറ്റര്‍ ഭാര്യ സുയൂഷയുടേയും മക്കളുടേയും ദേഹത്ത് പടക്കം പൊട്ടിച്ച് എറിഞ്ഞിരുന്നു. ഇതോടെ പേടിച്ച സുയൂഷ മക്കളെയും കൊണ്ട് അവരുടെ കുടുംബവീട്ടില്‍ അഭയം തേടി. എന്നാല്‍ ഇവിടെയുമെത്തി പീറ്റര്‍ പ്രശ്‌നമുണ്ടാക്കിയെന്ന് മോളിമൊഴിനല്‍കിയിട്ടുണ്ട് . പുന്നപ്ര പോലീസ് രാവിലെ ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Alappuzha, Murder
No comments:
Post a Comment