ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി യുവ ഐ.എ.എസ് ഉദ്യോഗസ്ഥയെ നിരീക്ഷിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കും. വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
അന്വേഷണ കമ്മിഷന്‍ അംഗങ്ങളെ ഉടന്‍ പ്രഖ്യാപിക്കും. ഒരു മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാനായിരിക്കും നിര്‍ദ്ദേശിക്കുക. അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരിനു മേല്‍ പല ഭാഗത്തു നിന്നും സമ്മര്‍ദ്ദം ഉണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മോഡിയെയും ബി.ജെ.പിയെയും സംബന്ധിച്ച് പുതിയ പ്രതിസന്ധിയായി മാറിയേക്കും.
അതേസമയം കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി രംഗത്തു വന്നു. നിയമപരമായി കമ്മിഷന്റെ സാധുത സംശയത്തിലാണെന്നും കേന്ദ്ര തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
മോഡിയുടെ നിര്‍ദ്ദേശപ്രകാരം യുവതിയെ നിരീക്ഷിച്ചത് ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് കോബ്രപോസ്റ്റ് വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. മോഡി യുവതിക്കൊപ്പമുള്ള ചിത്രങ്ങളും സൈറ്റ് പുറത്തു വിട്ടിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Narendra Modi.
No comments:
Post a Comment