ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്രജ്ഞയെ ന്യൂയോര്‍ക്കില്‍ അറസ്റ്റ് ചെയ്യുകയും വിവസ്ത്രയാക്കി പരിശോധിക്കുകയും ചെയ്തതില്‍ അപാകതയില്ലെന്നു അമേരിക്ക. അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍ പിടിയിലാകുന്നയാളെ ഇത്തരത്തില്‍ പരിശോധിക്കാറുണ്ടെന്നും ഇത് സുരക്ഷയുടെ ഭാഗമായി ചെയ്യുന്നതാണെന്നും അമേരിക്കന്‍ മാര്‍ഷല്‍സ് സര്‍വീസ് വ്യക്താവ് അറിയിച്ചു.
അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രജ്ഞയെ വിചാരണയ്ക്കു ഹാജരാക്കാനുള്ള മറ്റു സ്ത്രീ കുറ്റവാളികളോടൊപ്പമാണ് പാര്‍പ്പിച്ചതെന്നു മയക്കുമരുന്നു കടത്തുകാരുടെയും ലൈംഗിക തൊഴിലാളികളുടെയും കൂടെയാണ് പാര്‍പ്പിച്ചതെന്ന ആരോപണത്തിനു മറുപടിയായി വ്യക്താവ് പറഞ്ഞു.
ഇന്ത്യന്‍ നയതന്ത്രജ്ഞയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്ത് അപമാനിച്ച സംഭവത്തില്‍ ഇന്ത്യ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. ഇതിനെതിരേ കടുത്ത നടപടി സ്വീകരിക്കും. ബുധനാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതു സംബന്ധിച്ചു ചര്‍ച്ച നടത്തും. ഇന്ത്യയിലെ യുഎസ് നയതന്ത്ര പ്രതിനിധികള്‍ക്ക് നല്‍കുന്ന ആനുകൂല്യം പുനപരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. യുഎസ് നയതന്ത്ര പ്രതിനിധികളോട് തിരിച്ചറിയല്‍ കാര്‍ഡ് തിരികെ ഏല്‍പ്പിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിക്കു മുന്നിലുണ്ടായിരുന്ന ബാരിക്കേഡുകള്‍ ചൊവ്വാഴ്ച നീക്കം ചെയ്തു. എംബസിക്കെതിരേ ഇന്ത്യ സ്വീകരിച്ച നിലപാടില്‍ അമേരിക്ക അസംതൃപ്തി അറിയിച്ചു. എംബസിക്കെതിരേയുള്ള ഇന്ത്യയുടെ നടപടി വിയന്ന കരാര്‍ ലംഘനമാണെന്നും എംബസിയിലെ ജീവനക്കാരുടെ സുരക്ഷ ഇന്ത്യ ഉറപ്പുവരുത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കൊബ്രഗഡയ്‌ക്കെതിരായ കേസുകള്‍ പിന്‍വലിച്ച് ഇന്ത്യയിലേക്കു മടക്കി അയയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകള്‍ നേതാക്കള്‍ റദ്ദാക്കി.
ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, സ്പീക്കര്‍ മീരകുമാര്‍, ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡി എന്നിവരാണ് യുഎസ് കോണ്‍ഗ്രസ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച ഉപേക്ഷി ച്ചത്. ഒരു മന്ത്രിയും പ്രതിനിധികളെ കാണരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് ആരും സ്വീകരണം നല്‍കേണ്‌ടെന്നും ഇവരുമായി ചര്‍ച്ച വേണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.
വീസ ചട്ടലംഘനം ആരോപിച്ച് ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായ ദേവയാനി കൊബ്രഗഡയെ ന്യൂയോര്‍ക്കിലാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നഗ്‌നയാക്കി പരിശോധിച്ച ശേഷം മയക്കുമരുന്ന് കേസുകളിലെ പ്രതികളുടെ ഒപ്പം ജയിലിലടയ്ക്കുകയും ചെയ്തു. വീസ അപേക്ഷയില്‍ പറഞ്ഞ പ്രതിഫലം വീട്ടുജോലിക്കാരിക്ക് നല്‍കിയില്ലെന്ന പരാതിയെ തുടര്‍ന്നാണ് ദേവയാനിയെ അറസ്റ്റ് ചെയ്തത്. പിന്നീട് 25 ലക്ഷം അമേരിക്കന്‍ ഡോളറിന്റെ ബോണ്ടില്‍ ഇവരെ ജാമ്യത്തില്‍ വിട്ടു.
ദേവയാനിയുടെ വീട്ടുവേലക്കാരിയായിരുന്ന ഇന്ത്യക്കാരി സംഗീത റിച്ചാര്‍ഡാണ് പരാതിക്കാരി.സംഭവത്തില്‍ അമേരിക്കയ്ക്ക് നയതന്ത്രതലത്തില്‍ തന്നെ ശക്തമായ തിരിച്ചടികള്‍ നല്‍കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. യുഎസ് നടപടിയില്‍ കനത്ത പ്രതിഷേധം ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള കേസാണെന്നും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ഇത് ബാധിക്കരുതെന്നുമാണ് അമേരിക്കയുടെ നിലപാട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, America, Arrested, case
No comments:
Post a Comment