Latest News

തിരുവാതിര മഹോത്സവത്തിന്‌ ചെമ്പരിക്ക ചന്ദ്രഗിരി ശ്രീ ചന്ദ്രശേഖര ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ തുടക്കം

കാസര്‍കോട്‌ :  തിരുവാതിര മഹോത്സവത്തിന്‌ ചെമ്പരിക്ക ചന്ദ്രഗിരി ശ്രീ ചന്ദ്രശേഖര ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ തുടക്കം. ദാക്ഷായണി ശ്രീ ശംഭുവിനെ പതിയായി ലഭിക്കുവാന്‍ ആര്‍ദ്രവ്രതം നോക്കിയ നാളാണ്‌ ധനുമാസത്തിലെ തിരുവാതിര നാള്‍ എന്നാണ്‌ ഐതീഹ്യം. മംഗല്യ സൗഭാഗ്യത്തിനും സര്‍വ്വ അഭിഷ്ട സിദ്ധിക്കും ദീര്‍ഘ സുമംഗലിയോഗത്തിനും ആര്‍ദ്രവ്രതം അനുഷ്‌ഠിച്ചുവരുന്നു. ഈ പുണ്യ നാളില്‍ ശ്രീ ചന്ദ്രശേഖര ഭഗവാനെ ദര്‍ശിച്ചാല്‍ സര്‍വ്വപാപങ്ങളില്‍ നിന്നും മുക്തി നേടി മോക്ഷപ്രാപ്‌തിയുണ്ടാകുമെന്നാണ്‌ വിശ്വാസം.

തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച്‌ രാവിലെ നിര്‍മാല്യദര്‍ശനം, ഉഷപൂജ എന്നിവ നടന്നു. 11 മണിക്ക്‌ ക്ഷേത്ര ഭജനസമിതിയുടെ ഭജന. ഉച്ചയ്‌ക്ക്‌ നവകലാശാഭിഷേകം, പഞ്ചാമൃതാഭിഷേകം, മഹാപൂജ, പ്രസാദ വിതരണം. തുടര്‍ന്ന്‌ അന്നദാനം. വൈകുന്നേരം അഞ്ചുമണിക്ക്‌ നടതുറക്കല്‍, ദീപാരാധന, തായമ്പക. 6 മണിക്ക്‌ ക്ഷേത്ര മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ കാഴ്‌ച സമര്‍പ്പണം. തുടര്‍ന്ന്‌ തിരുവാതിരക്കളി. രാത്രി 9.30 ന്‌ അത്താഴപൂജ, തുടര്‍ന്ന്‌ ഭൂതബലി ഉത്സവം, തിടമ്പ്‌ നൃത്തം, രാജാങ്കണ പ്രസാദവിതരണം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvathira Mahotsav, Kasargod

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.