ചെന്നൈ: അന്യായമായി ഭൂമി വില്‍ക്കാല്‍ ശ്രമിക്കുന്നു എന്നാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നടന്‍ കമലഹാസന്‍ അടക്കമുള്ള തെന്നിന്ത്യന്‍ താരങ്ങള്‍ക്കെതിരെ കേസ് കൊടുത്തു. പ്രശസ്ത സിനിമാ വിതരണ കമ്പനി ഉടമയായ ആര്‍.എസ്. ദേവകുമാറിന്റെ ചെറുമകള്‍ ദക്ഷാ ഗൗഡയാണ് (17) കേസ് കൊടുത്തിരിക്കുന്നത്.
ദക്ഷയ്ക്ക് കൂടി അവകാശമുള്ള ബാംഗ്ലൂരിലെ പ്രശസ്തമായ ത്രിവേണി തീയേറ്റര്‍ സമുച്ചയം അടക്കമുള്ള ഭൂമി കമലഹാസനും സുഹൃത്തുക്കളും ചേര്‍ന്ന് വില്‍ക്കാന്‍ ശ്രമിച്ചിരുന്നു. ത്രിവേണി തീയേറ്റര്‍ സമുച്ചയം തന്റെ അനുവാദം കൂടാതെ വില്‍ക്കാനാവില്ലെന്നാണ് ദക്ഷയുടെ വാദം.
കേസില്‍ കമലഹാസനോടൊപ്പം കന്നട നടന്‍മാരായ സുദീപ്, ദര്‍ശന്‍, കന്നഡ ഫിലിം ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് എച്ച്.ഡി. ഗംഗരാജു എന്നിവരും പ്രതികളാണ്. ദക്ഷ ഇവര്‍ക്കെല്ലാം വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ കമലഹാസന്‍ നോട്ടീസ് കൈപ്പറ്റിയോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ദക്ഷയുടെ രക്ഷിതാക്കള്‍ വിവാഹ മോചനം നേടിയതാണ്. എങ്കിലും തനിക്ക് അവകാശപ്പെട്ട വസ്തു വില്‍ക്കുന്നതിനെ മൈനര്‍ കൂടിയായ ദക്ഷ കോടതിയില്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Actor, Kamalahasan, Case, Police
No comments:
Post a Comment