Latest News

ലീന കപൂറുമായുള്ള ആസാദ് റൗഫിന്റെ വഴിവിട്ട ബന്ധം വീണ്ടും ചര്‍ച്ചയാവുന്നു

മുംബൈ: ഐസിസിയുടെ മുന്‍നിര അമ്പയര്‍മാരില്‍ ഒരാളായിരുന്ന പാക്കിസ്ഥാന്‍ സ്വദേശി ആസാദ് റൗഫുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസ് വീണ്ടും ചര്‍ച്ചയാകുന്നു. 

 മുംബൈ സ്വദേശിയായ മോഡല്‍ ലീന കപൂറുമായി (21) 56 വയസ്സുപിന്നിട്ട ആസാദ് റൗഫിന്റെ വഴിവിട്ടബന്ധം നേരത്തെ ചര്‍ച്ചയായിരുന്നു. എന്നാല്‍ തനിക്ക് ലീനയെ അറിയാമെന്നല്ലാതെ മറ്റുബന്ധങ്ങളൊന്നും ഇല്ലെന്നായിരുന്നു ആസാദിന്റെ വാദം.

എന്നാല്‍ തങ്ങള്‍ വളരെ അടുപ്പത്തിലായിരുന്നു എന്നാണ് ലീന പറയുന്നത്. വിവാഹം കഴിക്കാമെന്ന് ആസാദ് ഉറപ്പുനല്‍കിയിരുന്നതായും ലീന അവകാശപ്പെട്ടിരുന്നു. വിവാഹവാഗ്ദാനം നല്‍കി ആസാദ് തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നതായും ലീന പിന്നീടു പോലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ആറുമാസത്തോളമായി ആസാദുമായി വളരെ അടുപ്പത്തിലായിരുന്നു. തങ്ങള്‍ തമ്മിലുള്ള ബന്ധം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായതോടെയാണ് ആസാദ് പിന്‍മാറിയത്. ഇതേതുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

ആസാദുമായി തനിക്കുണ്ടായിരുന്ന ബന്ധം തെളിയിക്കുന്ന ചിത്രങ്ങളും ലീന മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. ചിത്രങ്ങള്‍ പുറത്തായതോടെ ലീനയെ തനിക്കറിയാമെന്ന് ആസാദ് വ്യക്തമാക്കി. ലീന മാത്രമല്ല നിരവധി ആരാധികമാര്‍ താനുമായി ചേര്‍ന്ന് ഫോട്ടോ എടുക്കാറുണ്ട്. ഫോട്ടോയില്‍ കാണുന്നതിനപ്പുറം ലീനയുമായി ഒരു ബന്ധവുമില്ലന്ന് ആസാദ് ഒരു പാക് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതു റെക്കമന്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ലീന തന്നെ സമീപിച്ചത്.

എന്നാല്‍ ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ റെക്കമെന്‍ഡേഷന്‍ വഴി ആരേയും പങ്കെടുപ്പിക്കില്ലന്ന് വ്യക്തമായതോടെ ലീനയുമായി ഉണ്ടായിരുന്ന അടുപ്പം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ആസാദിന്റെ വാദങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ കഴിയില്ല. ലീനയുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നതെനുള്ള നിരവധി തെളിവുകള്‍ പോലീസിനു ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പോലീസിന്റെ പക്കലുണ്ടന്നാണ് റിപ്പോര്‍ട്ട്. 2013 ഐപിഎല്‍ സീസണിലെ കോഴയുമായി ബന്ധപ്പെട്ടു ആസാദിനെതിരെ മുംബൈ പോലീസ് കേസെടുത്തിരുന്നു. ഇതേതുടര്‍ന്ന് ഐസിസി ആസാദിനെതിരെ നടപടി സ്വീകരിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Azad Rauf, Leena Kapoor

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.