Latest News

'കുരുങ്ങു മനുഷ്യന്‍' സത്യമോ അതോ മിഥ്യയോ...?

ന്യൂഡല്‍ഹി: ഒരുദശാബ്ദത്തിനു മുമ്പ് ഡല്‍ഹി നിവാസികളുടെ ഉറക്കം കെടുത്തിയ കുരുങ്ങു മനുഷ്യന പറ്റിയുള്ള അഭ്യൂഹങ്ങള്‍ ഇന്നും തുടരുന്നു. സര്‍ക്കാര്‍ തലത്തില്‍ നിരവധി അന്വേഷണങ്ങള്‍ നടത്തിയിട്ടും കുരുങ്ങു മനുഷ്യനെ പറ്റിയുള്ള ദുരൂഹത ഇപ്പോളും അവശേഷിക്കുകയാണ്. കേസില്‍ ഒരു തുമ്പും ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസ് അന്വേഷണവും നിലച്ചിരിക്കുകയാണ്. തെളിയിക്കാനാവാത്ത കേസുകളുടെ പട്ടികയിലേക്ക് ഉള്‍പ്പെടുത്തി അന്വേഷണസംഘം ഫയല്‍ ക്ലോസ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നിരുന്നാലും കുരുങ്ങു മനുഷ്യന്‍ ഡല്‍ഹിനിവാസികള്‍ക്ക് ഇന്നും പേടിസ്വപ്നം തന്നെയാണ്.

2001 മേയിലാണ് കുരുങ്ങു മനുഷ്യനെ പറ്റിയുള്ള വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. കുരങ്ങിന്റെ ആകാരത്തില്‍ മനുഷ്യ സദൃശ്യമായ രൂപം തെരുവുകളില്‍ കിടക്കുന്നവരെ ആക്രമിക്കുന്നതായാണ് വാര്‍ത്ത. ഒരോ ദിവസവും പലതരത്തിലുള്ള കഥകള്‍ പ്രചരിച്ചു. ഇതോടെ രാത്രിയില്‍ പുറത്തിറങ്ങാന്‍ ജനങ്ങള്‍ മടിച്ചു. തെരുവില്‍ താമസിക്കുന്ന പലരും ജീവിയുടെ ആക്രമണത്തിനിരയായി. അതിനിടെ കുരങ്ങുമനുഷ്യന്റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടായുള്ള വാര്‍ത്ത പ്രചരിച്ചു. ജീവിയുടെ ആക്രമണത്തില്‍ പരിക്കേറ്റതാണെന്ന് അവകാശപ്പെട്ട് 35 പേര്‍ രംഗത്തെത്തിയതോടെ ഡല്‍ഹിനിവാസികള്‍ ഭയം ഇരട്ടിയായി.

കുരങ്ങിനു സമാനമായ മുഖവും ദേഹമാസകലം രോമം നിറഞ്ഞ കറുത്തരൂപത്തിനു മനുഷ്യനു സമാനമായ കാലുകള്‍ ഉണ്ടെന്നായിരുന്നു ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരണം. ജനരോഷം ശക്തമായതോടെ കുരുങ്ങിനു സമാനമായ ജീവിയെ കണ്ടാല്‍ ഉടന്‍തന്നെ വെടിവെയ്ക്കാന്‍ പോലീസ് തീരുമാനിച്ചു. നാട്ടുകാരുടെ സഹായത്തോടെ പോലീസ് അന്വേഷണം ശക്തമായതോടെ കുരങ്ങുമനുഷ്യനെ കണ്ടതായി അവകാശപ്പെടുന്നവരുടെ എണ്ണവും കുറഞ്ഞു. എന്നിരുന്നാലും ദേശീയ-അന്തര്‍ ദേശീയ മാധ്യമങ്ങള്‍ ഡല്‍ഹിയിലെ അജ്ഞാത ജീവിയെ കണ്ടതായുള്ള വാര്‍ത്തകള്‍ക്ക് വന്‍പ്രധാന്യമാണ് നല്‍കിയത്.

അതേസമയം കുരങ്ങുമനുഷ്യനെ പറ്റിയുള്ള വാര്‍ത്തക്ക് ആധികാരികമായ തെളിവുകള്‍ നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. കുരുങ്ങുമനുഷ്യനെ കണ്ടതായി അവകാശപ്പെട്ട് ഡല്‍ഹിയുടെ വിവിധ മേഖലകളില്‍ നിന്നും നൂറുകണക്കിനാളുകള്‍ എത്തിയെങ്കിലും ഒന്നും വിശ്വസനീയമായിരുന്നില്ലന്ന് പോലീസ് പറഞ്ഞു. ഉറങ്ങിക്കിടക്കുന്നവരെ പെട്ടന്ന് ആക്രമിച്ചിട്ടു കടന്നുകളയുകയായിരുന്നു. ആരുടെനേരെയും മാരകമായി ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലന്നുള്ളതും ശ്രദ്ധേയമാണ്. ജീവിയെ കണ്ട് ഭയന്നോടിയ ഒരാള്‍ വീണുമരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പരിക്കേറ്റവരുടെ ശരീരത്തിലെല്ലാം മാന്തിയ പാടുകളാണ് ഉണ്ടായിരുന്നത്. മാസങ്ങള്‍ പിന്നിട്ടതോടെ കുരങ്ങുമനുഷ്യന്റെ കഥ ഡല്‍ഹിക്കാര്‍ മറന്നു തുടങ്ങി. എന്നാല്‍ 2002ല്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലും ഡല്‍ഹിയുടെ ചിലപ്രദേശങ്ങളിലും കുരങ്ങുമനുഷ്യനെ കണ്ടതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതോടെ പോലീസ് അന്വേഷണം വീണ്ടും ശക്തമായി. എന്നാല്‍ തെളിവുകളുടെ അഭാവം അന്വേഷണത്തെ ബാധിച്ചു. ഒടുവില്‍ തെളിയിക്കപ്പെടാത്ത കേസുകളുടെ പട്ടികയിലേക്ക് തള്ളി അന്വേഷണം അവസാനിപ്പിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Human Monkey, Police, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.