ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം പിന്‍വലിച്ചെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നവംബര്‍ 13-ലെ ഓഫീസ് ഓഫ് മെമ്മോറാന്‍ഡം പിന്‍വലിച്ച് ഡിസംബര്‍ 20-ലെ തിയതി വച്ച് ഇറക്കിയ ഓഫീസ് ഓഫ് മെമ്മോറാന്‍ഡത്തിന്റെ അടിസ്ഥാനത്തിലാണ് ദൃശ്യമാധ്യമങ്ങള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചെന്ന് തെറ്റായ പ്രചാരണം നടത്തുന്നത്.
നവംബര്‍ 13-ലെ ഓഫീസ് ഓഫ് മെമ്മോറാന്‍ഡം ചില തിരുത്തലുകള്‍ വരുത്തി പുനപ്രസിദ്ധീകരിച്ചു എന്നുമാത്രമേയുള്ളൂ. നടപടിക്രമങ്ങളുടെ ഭാഗമായി ആദ്യത്തെ ഉത്തരവ് പിന്‍വലിക്കുന്നതായി പറഞ്ഞിരിക്കുന്നതാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. യഥാര്‍ഥത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി ഓഫീസ് ഓഫ് മെമ്മോറാന്‍ഡം പുറത്തിറക്കിയതിനെയാണ് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തില്‍ പലരുടെയും പ്രതികരണങ്ങള്‍ തേടുന്നതും.
പരിസ്ഥിതിലോലമേഖല (ഇഎസ്എ)യുടെ അതിര്‍ത്തി, പ്രദേശപരിശോധനയുടെ കൂടി അടിസ്ഥാനത്തിലേ നിശ്ചയിക്കൂ എന്ന മാറ്റമാണ് പുതിയ ഓഫീസ് ഓഫ് മെമ്മോറാന്‍ഡത്തില്‍ വരുത്തിയിട്ടുള്ളത് എന്നതാണ് കര്‍ഷകരെ സംബന്ധിച്ച് അനുകൂലമായ ഘടകം.
ഓഫീസ് ഓഫ് മെമ്മോറാന്‍ഡത്തിന്റെ പൂര്‍ണ്ണ രൂപം

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment