ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ നഗരത്തിലെ എടിഎം ബൂത്തില്‍ വച്ച് മലയാളി യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പണം കൈക്കലാക്കിയ പ്രതിയെ പിടികൂടിയതായി റിപ്പോര്‍ട്ട്. പോലീസ് പുറത്തുവിട്ട പ്രതിയുടെ രേഖാചിത്രവുമായി ഏറെ സാമ്യമുള്ളയാളാണ് പിടിയിലായിട്ടുള്ളതെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്ധ്രയിലെ തുംകൂറില്‍ ഇയാള്‍ പിടിയിലായതെന്നാണ് വിവരം. ആന്ധ്രയില്‍ നടന്ന മറ്റു രണ്ട് എടിഎം ആക്രമണവും നടത്തിയത് ഒരേ വ്യക്തിതന്നെയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതിയെ പിടികൂടുന്നതിനായി പോലീസ് മൂന്നുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. ആന്ധ്രയില്‍ പിടിയിലായ പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. അക്രമിയുടെ വെട്ടേറ്റ് ശരീരത്തിന്റെ വലതുവശം തളര്‍ന്നുപോയ മലയാളിയായ ജ്യോതി ചികിത്സയിലാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bangalore, ATM Attak

No comments:
Post a Comment