തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെയ് ലി ബുള്ളറ്റിനില്‍ മലയാള സിനിമയുടെ എഴുപത്തിയഞ്ചാം വാര്‍ഷികമെന്ന് രേഖപ്പെടുത്തിയതിനെതിരെ സംവിധായകന്‍ കമലിന്റെ പ്രതിഷേധം.
ഇത്തരമൊരു പിഴവു സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ബുള്ളറ്റിനിലെ തെറ്റ് തിരുത്തിയില്ലെങ്കില്‍ തന്റെ സിനിമ സെല്ലുലോയ്ഡ് മേളയില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും കമല്‍ വ്യക്തമാക്കി. സാംസ്‌കാരിക വകുപ്പു മന്ത്രിക്ക് സിനിമാ മേളയെ കുറിച്ച് ഒന്നും അറിയില്ലെന്നും മന്ത്രി മേളയില്‍ പങ്കെടുക്കാതിരിക്കുകായാണ് നല്ലതെന്നും കമല്‍ പറഞ്ഞു.

അതേസമയം, അത്തരമൊരു പിഴവ് വന്നതില്‍ കമലിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നതായി പ്രിയദര്‍ശന്‍ വ്യക്തമാക്കി. വിഗതകുമാരന്‍ എന്ന സിനിമ മുതല്‍ 85 വര്‍ഷത്തെ ചരിത്രം ചലച്ചിത്ര അക്കാദമി അംഗീകരിക്കുന്നുണ്ട്. തെറ്റുവന്ന ബുളളറ്റിന്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kamal, Malayalam movie

No comments:
Post a Comment