Latest News

പഞ്ചായത്ത് മെംമ്പര്‍ വനിതാ മെംമ്പറെ കടന്നുപിടിച്ചതായി പരാതി

കോട്ടയം: ഗ്രാമസഭയില്‍ വനിതാ മെംബറെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം. കോട്ടയം നഗരത്തിന് സമീപമുള്ള പഞ്ചായത്തിലെ ഒരു വനിതാ മെംബറെ മറ്റൊരു പാര്‍ട്ടിയില്‍പ്പെട്ട മെംബര്‍ വൈകുന്നേരം കടന്നുപിടിച്ചതായാണ് പരാതി. കഴിഞ്ഞ മാസം നടന്ന ഗ്രാമസഭയ്ക്കുശേഷം പഞ്ചായത്ത് ഓഫീസ് അടച്ചുകൊണ്ടിരിക്കെ യുവ വനിത അംഗത്തെ വിവാഹിതനായ മെംബര്‍ കയറിപ്പിടിച്ചുവത്രെ.

ഈ ഗ്രാമസഭ കഴിഞ്ഞ് ജനങ്ങള്‍ സ്ഥലം വിട്ടിരുന്നു. കതക് അടയ്ക്കാനെന്ന വ്യാജേന ഓഫീസില്‍ തങ്ങിയ പുരുഷ അംഗം വനിതാ മെംബറെ വൈകുന്നേരത്തോടെയാണ് ആശ്ലേഷിക്കാന്‍ ശ്രമിച്ചത്. അപമാനിക്കാന്‍ ശ്രമിച്ചയാളെ തള്ളിമാറ്റിയശേഷം യുവതിയായ വനിതാ മെംബര്‍ ഓടി രക്ഷപ്പെടുകയായിരുന്നുവത്രെ. ഇതുസംബന്ധിച്ച് വനിതാ കമ്മിഷനും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിനുശേഷവും വനിതാ അംഗത്തിനു നിരവധി തവണ മിസ് കോള്‍ വിടുകയും അറ്റന്റ് ചെയ്യാതെ വന്നപ്പോള്‍ മറ്റു ഫോണുകളില്‍നിന്നു വിളിക്കുകയും ചെയ്തതായി വനിതാ പഞ്ചായത്തംഗം പരാതിയില്‍ പറയുന്നു. പുരുഷ മെംമ്പര്‍ക്കെതിരെ പാര്‍ട്ടി തലത്തില്‍ നടപടിയുണ്ടാകുമെന്നറിയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kottayam, Police, Complaint

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.