തിരുനല്‍വേലിക്കടുത്ത് പേട്ടൈയിലുള്ള സെന്റ് ആന്റണീസ് ചര്‍ച്ചിലെ വികാരി ഫാ.ജ്ഞാനപ്രകാശം സെല്‍വനാണ് ഒളിവില്‍ പോയിരിക്കുന്നത്. തൂത്തുക്കുടി പുലിയാംപട്ടിക്കടുത്തുള്ള കൈലാസപുരം സ്വദേശിയായ ഇയാളെ ഗര്‍ഭഛിദ്രത്തിന് സഹായിച്ച തിരുനല്‍വേലി ടൗണിലെ ഡോ. മീനാക്ഷിയെയും പൊലീസ് തെരഞ്ഞുവരികയാണ്.
സ്കൂള്‍ വിദ്യാര്‍ത്ഥിനി കൂടിയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞ മാതാപിതാക്കള്‍ ഫാ. ജ്ഞാനപ്രകാശത്തെ സമീപിച്ചിരുന്നു. പെണ്‍കുട്ടിയുടെ മാതാവിന്റെ ക്യാന്‍സര്‍ ചികിത്സയ്ക്ക് ആവശ്യമായ പണവും ഇതിനുപുറമെ നഷ്ടപരിഹാരമായി വലിയൊരു തുകയും നല്‍കാമെന്ന് പുരോഹിതന് അവര്‍ക്ക് വാക്ക് കൊടുത്തുവത്രെ. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ ഡോ.മീനാക്ഷിയുടെ അടുക്കലെത്തിച്ച് ഗര്‍ഭഛിദ്രം ചെയ്തു. ഗര്‍ഭസ്ഥ ശിശുവിനെ സെന്റ് ആന്റണീസ് ചര്‍ച്ചിന്റെ സെമിത്തേരിയില്‍ മറവുചെയ്യുകയും ചെയ്തു. എന്നാല്‍ വിവരമറിഞ്ഞ വിശ്വാസികള്‍ പൊലീസിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Police, Case
No comments:
Post a Comment