Latest News

ഗണേഷിന് മന്ത്രി സ്ഥാനം ഇല്ല; പിള്ള പ്രതിഷേധത്തില്‍

തിരുവനന്തപുരം: കെ.ബി.ഗണേഷ്‌കുമാറിന്റെ മന്ത്രിസഭാ പ്രവേശനം ഉടന്‍ ഉണ്ടാവില്ലെന്ന് യുഡിഎഫ് നേതൃത്വം കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയെ അറിയിച്ചു. കണ്‍വീനര്‍ പി.പി.തങ്കച്ചനാണ് യുഡിഎഫ് തീരുമാനം പിള്ളയെ അറിയിച്ചത്. കോണ്‍ഗ്രസിലെ ഐ വിഭാഗം ഗണേഷിന്റെ മന്ത്രിസഭാ പ്രവേശനത്തെ ശക്തമായി എതിര്‍ത്ത് രംഗത്തുണ്ടായിരുന്നു. ഇതാണ് ഗണേഷിന് വിനയായത്.

മന്ത്രിസ്ഥാനം ലിഭിക്കില്ലെന്ന് മുന്നണി നേതൃത്വം അറിയിച്ചതോടെ കേരള കോണ്‍ഗ്രസ്-ബി കടുത്ത നടപടിയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയുടെ മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ഗണേഷിന്റെ എംഎല്‍എ സ്ഥാനവും മറ്റ് ഔദ്യോഗിക സ്ഥാനങ്ങളും രാജിവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ ചെയര്‍മാന്‍ പിള്ളയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തങ്ങളെ വഞ്ചിച്ചുവെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. ഗണേഷിനെ വൈകാതെ മന്ത്രിസഭയില്‍ എടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നതാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

പരസ്ത്രീ ബന്ധത്തിന്റെ പേരിലാണ് ഗണേഷിന്റെ മന്ത്രിസ്ഥാനം പോയത്. ഭാര്യ യാമിനി തങ്കച്ചി ഗണേഷിനെതിരേ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. പിന്നീട് പരസ്പര ധാരണയില്‍ ഇരുവരും വിവാഹമോചനം നേടുകയും ഗണേഷിനെതിരായ കേസ് യാമിനി പിന്‍വലിക്കുകയും ചെയ്തതോടെയാണ് വിവാദത്തിന് അവസാനമായത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ganesh kumar, Minister, Balakrishna Pilla

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.