തെന്മല: കാമുകിയുമായി സല്ലപിക്കാനെത്തിയ ഭര്‍ത്താവിനെ ഭാര്യ കൈയോടെ പിടികൂടി. തിങ്കളാഴ്ച ഉച്ചയോടെ ചെമ്മന്തൂരിലെ ഒരു സ്വകാര്യ ഫ്‌ളാറ്റിലാണ് സംഭവം. ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ സംശയംതോന്നിയ ഭാര്യ കാരണം കണ്ടുപിടിക്കാനുള്ള ശ്രമത്തിനിടയിലാണ് ഭര്‍ത്താവിനെ കാമുകിയുടെ ഫ്‌ളാറ്റില്‍നിന്ന് പിടികൂടി യത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഭര്‍ത്താവിന്റെ അവിഹിത ബന്ധം ഭാര്യകണ്ടുപിടിച്ചത്. തുടര്‍ന്ന് ഭാര്യ യുവതിയെ അന്വേഷിച്ച് ഫ്‌ളാറ്റിലെത്തി ഇവരോട് കാര്യം പറഞ്ഞു. സ്‌നേഹിച്ച് ഇറങ്ങിവന്നതാണെന്നും രണ്ട് കുട്ടികളുണ്ടെന്നും കുടുംബം നശിപ്പിക്കരുതെന്നും അവരോട് പറഞ്ഞു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിപോയ ഭര്‍ത്താവിനെ പിന്‍തുടര്‍ന്ന് മക്കളുമായി ഭാര്യയും ഫ്‌ളാറ്റിലെത്തി. ഭാര്യവന്നതറിഞ്ഞ് യുവാവ് കാമുകിയുടെ വീട്ടിലെ കട്ടിലിനടിയില്‍ ഒളിച്ചിരുന്നു. മക്കള്‍ മുറിയാകെ പരിശോധിച്ച് അച്ഛനെ കണ്ടെത്തിവിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് കലിമൂത്ത ഭാര്യ കാമുകിയുടെ കരണത്തടിക്കുകയും ചെയ്തു.
ഇതോടെ സമീപത്ത് താമസിക്കുന്നവരും വിവരമറിഞ്ഞ് ഓടിയെത്തി. തുടര്‍ന്ന് പ്ലാറ്റ് ഉടമയും വാര്‍ഡ് കൗണ്‍സിലറും സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് പോലീസില്‍ പരാതി നല്‍കാതെ ഭാര്യ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.മൊബൈലില്‍വന്ന മിസ്ഡ് കോളാണ് ഇവരെ പ്രണയബദ്ധരാക്കിയതെന്ന് പറയപ്പെടുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Missed Call, Love, Husband
No comments:
Post a Comment