മുംബയ്: വിഴുങ്ങിയ മാല പുറത്തെടുക്കാന്‍ കള്ളനെ 96 ഏത്തപ്പഴം തീറ്റിച്ചു. ഒടുവില്‍ മാല ഒരു കുഴപ്പവുമില്ലാതെ മടക്കിക്കിട്ടി. മുംബയില്‍ കല്യാണിലാണ് സംഭവം. ദാമു ഗുപ്തയെന്ന 28കാരന്‍ അറസ്റ്റിലാണ്.
വിദര്‍ഭഎക്‌സ് പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് ദാമു ഒരു വീട്ടമ്മയുടെ പതിനൊന്നു ഗ്രാം മാല പൊട്ടിച്ചെടുത്തത്. അവരുടെ നിലവിളി കേട്ട മറ്റ് യാത്രക്കാര്‍ ഗുപ്തയെ ഓടിച്ചിട്ട് അടുത്ത കമ്പാര്‍ട്ടുമെന്റില്‍ നിന്ന് പിടിച്ചു. ഉടന്‍ അയാള്‍ മാല വിഴുങ്ങി. പൊലീസെത്തി ഇയാളെ പിടിച്ചു.

എക്‌സ് റേ പരിശോധനയില്‍ മാല കണ്ടില്ല. തുടര്‍ന്ന് അള്‍ട്രാസൗണ്ട് പരിശോധനയായി. അപ്പോള്‍ വയറ്റില്‍ മാല കണ്ടു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ഏത്തപ്പഴം വാങ്ങി തീറ്റിച്ചു. ഒടുവില്‍ 96 പഴം തിന്നു കഴിഞ്ഞപ്പോഴാണ് മാല മലത്തിലൂടെ പുറത്തു വന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, police, Case, Arrested
No comments:
Post a Comment