ന്യൂഡല്‍ഹി: പാലില്‍ മായം ചേര്‍ത്ത് വില്‍ക്കുന്നവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കണമെന്ന് സുപ്രീംകോടതി. ഇതിനായി സംസ്ഥാനങ്ങള്‍ പ്രസ്തുത നിയമങ്ങളില്‍ ഭേദഗതി കൊണ്ടു വരണമെന്നും ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍ അടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു.
ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം. അവര്‍ നടത്തുന്ന പാല്‍വിതരണം അടിയന്തരമായി തടയണം. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് മായം ചേര്‍ക്കുന്നവര്‍ക്ക് വെറും ആറുമാസത്തെ തടവുശിക്ഷ മാത്രമേ ലഭിക്കൂ. അതുപോരായെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ഭക്ഷണപദാര്‍ത്ഥങ്ങളില്‍ വന്‍തോതില്‍ മായം ചേര്‍ക്കുന്നതിനെതിരെ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഇക്കാര്യം കോടതി നിര്‍ദ്ദേശിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, Court, Milk

No comments:
Post a Comment