Latest News

സഅദിയ്യ:യില്‍ ത്രി ഭാഷാ പഠന കേന്ദ്രം ആരംഭിച്ചു


ദേളി: ജാമിഅ: സഅദിയ്യ: അറബിയ്യ:യുടെ കഴിഞ്ഞ 44 വര്‍ഷത്തെ പ്രവര്‍ത്തന പാതയില്‍ മറ്റൊരു നാഴികക്കല്ലായി ലോകത്തെ പ്രധനാ ഭാഷയായ സംസകൃതം, ഫാരിസി, ഹിബ്രു ഭാഷാ പഠനത്തിനുള്ള കേന്ദ്രം കെ. കുഞ്ഞിരാമന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു.

സമസ്ത കേന്ദ്ര മുശാവാറാംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാമി വിശ്വ ഭദ്രാനന്ദ സക്തി ബോധി, മുഹമ്മദലി സഖാഫി, മുഹമ്മദ് സജീര്‍ ബുഖാരി എന്നിവര്‍ യതാക്രമം സംസ്‌കൃതം, ഫാരിസി, ഹിബ്രു ഭാഷാ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ബേക്കല്‍ അഹ്മദ് മുസ്‌ലിയാര്‍, അഷ്ഫാഖ് മിസ്ബാഹി, ശാഫി ഹാജി കീഴുര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സി. കെ. അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, സ്വലാഹുദ്ധീന്‍ അയ്യൂബി, ഹമീദ് സഅദി കാജൂര്‍ പ്രസംഗിച്ചു.
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദിനി സ്വഗതം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.