സോളാറുണ്ടാക്കിയ പൊല്ലാപ്പുകളുമായി അതിലെ നായിക സരിത എസ് നായര്‍ നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് കടന്നെത്തുന്നു. മുമ്പ് സൂര്യാടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മലയാളി ഹൗസിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് സരിതയും മിനിസ്‌ക്രീനില്‍ തുടക്കം കുറിക്കുന്നത്.
വിമര്‍ശകര്‍ക്ക് വിവാദത്തിന്റെ കൂത്ത് അരങ്ങായിരുന്നു ഒന്നാം ഭാഗം. മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയുടെ രണ്ടാം ഭാഗത്തില്‍ സരിത എസ് നായര്‍ കൂടി പങ്കെടുക്കുമെന്ന വാര്‍ത്ത ശക്തമായതോടെ പ്രേക്ഷക സമൂഹവവും ആകാംക്ഷയിലാണ്. സോളാര്‍ കേസിലെ മുഖ്യ പ്രതിയായ സരിത ഉടന്‍ തന്നെ ജയിലില്‍ നിന്നും പുറത്തിറങ്ങുമെന്ന സൂചനകളാണ് ലഭിക്കുന്നത്. സോളാറുമായി ബന്ധപ്പെട്ട് 33 കേസുകളാണ് സരിത എസ് നായര്‍ക്കെതിരെ ഉള്ളത്. ഇതില്‍ 31 കേസുകളില്‍ ഇതിനകം സരിതയ്ക്ക് ജാമ്യം ലഭിച്ചു കഴിഞ്ഞു. ഇനി രണ്ട് കേസുകളില്‍ മാത്രമാണ് ജാമ്യം ലഭിക്കാനുള്ളത്. ഇതുകൂടി ലഭിച്ചു കഴിഞ്ഞാല്‍ സരിത ഉടന്‍ പുറത്തിറങ്ങിയേക്കും.
ആദ്യ സീസണില്‍ നിരവധി വെളിപ്പെടുത്തലുകളും വിവാദങ്ങളും സൃഷ്ടിച്ച മലയാളി ഹൗസിലൂടെ സരിതയ്ക്ക് എന്താണ് പറയാനുള്ളതെന്നാവും രാഷ്ട്രീയകേരളം ഉറ്റുനോക്കുക.
ഇപ്പോള്‍ തന്നെ നെഗറ്റീവ് ഇമേജുള്ള സരിത എസ് നായര്‍ക്ക് തന്റെ പ്രതിച്ഛായ വ്യക്തമാക്കാനുള്ള അവസരമായിട്ട് ഇതിനെ കാണുന്നവരും കുറവല്ല. എറണാകുളത്തെ കേസുകളിലാണ് ഇനി സരിതയ്ക്ക് ജാമ്യം ലഭിക്കാനുള്ളത്. ഇതിനായി ഉടന്‍ തന്നെ സരിതയുടെ അഭിഭാഷകന്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. സരിതക്കെതിരെ സാമ്പത്തിക തട്ടിപ്പ് എന്ന കേസ് മാത്രം ചാര്‍ജ്ജ് ചെയ്തിരിക്കുന്നതിനാല്‍ പണം നല്‍കിയാല്‍ ഒത്തുതീര്‍ക്കാവുന്ന കേസുകളാണ് ഇവയെന്നും നേരത്തെ തന്നെ ആക്ഷേപമുണ്ട്. കേസിലെ പത്തിലധികം ആളുകള്‍ക്ക് ഇതിനകം സരിത പണം തിരികെ നല്‍കിയതായും സൂചനകളുണ്ടായിരുന്നു. ഈ പണം തട്ടിപ്പിന് കൂട്ട് നിന്ന രാഷ്ട്രീയ ഉന്നതര്‍ നല്‍കിയതാണെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ പണം തന്റെ ബന്ധുക്കള്‍ നല്‍കിയതായിരുന്നുവെന്നാണ് സരിത പറഞ്ഞത്. 20 ലക്ഷത്തോളം രൂപയാണ് കേസുകള്‍ ഒത്ത് തീര്‍പ്പാക്കാന്‍ ഇതുവരെ സരിത പരാതിക്കാര്‍ക്ക് നല്‍കിയത്.
എന്തായിലും സരിതയ്ക്ക് സമൂഹത്തോട് എന്താണ് പറയാനുള്ളതെന്ന് കാത്തിരുന്ന് കാണാം.

4malayalees
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment