തിരുവനന്തപുരം നഗരസഭയിലെ ഒരു മുന്‍അംഗത്തിന്റെ ഭര്‍ത്താവിനെയും കൂട്ടാളിയേയുമാണ് പൊലീസ് തിരയുന്നത്. കൊല്ലം ഡീസന്റ്മുക്ക് മണലുവിള പള്ളിക്ക് സമീപംകല്ലറയ്ക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഷാനവാസ് (47) തിരുവനന്തപുരം കഠിനംകുളം വടക്കേവിള പുതുക്കുറിശ്ശി ദേവീക്ഷേത്രത്തിനു സമീപം അല്‍-അമീന്‍ മന്‍സിലില്‍ നസീര്‍ (43) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവര്‍ പിടിയിലായതോടെ തുമ്പായത് വിവിധ ജില്ലകളിലെ അറുപതോളം കേസുകള്‍ക്കാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഇന്‍ഡസ് ടവറിന്റെ മൊബൈല്‍ ടവറുകളില്‍നിന്നും ബാറ്ററികള്‍ മോഷണംപോകുന്നത് പതിവായതിനെ തുടര്‍ന്ന് എല്ലാ ജില്ലകളിലും മൊബൈല്‍ ടവറുകളുടെ പരിസരത്ത് പൊലീസ് നിരീക്ഷണം ഏര്‍പെടുത്തിയിരുന്നു. കേരളത്തില്‍ മവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്ന് വിവരം വന്നതോടെ ടവറുകളില്‍ നിന്ന് മോഷ്ടിക്കുന്ന ബാറ്ററികള്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് പൊലീസ് സംശയിച്ചതിനെ തുടര്‍ന്നാണ് ടവറുകള്‍ക്ക് നിരീക്ഷണം ഏര്‍പെടുത്തിയത്.
അടുത്തിടെ മയ്യനാട് പുല്ലിച്ചിറയ്ക്കടുത്തുള്ള ഒരു ടവറിന് സമീപം സംശയകരമായ നിലയില്‍ ഒരു ഇന്നോവ കാര്‍ കണ്ടെത്തിയതായി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘത്തില്‍പെട്ട രണ്ടുപേരെ പിടികൂടാനായത്. കേരളത്തില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ ഇന്നോവ കാറുകളുടെയും വിവരം ശേഖരിച്ച ശേഷം മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
ഇന്നോവ പോലെയുള്ള ആഢംബരകാറുകള്‍ വാടകയ്‌ക്കെടുത്ത ശേഷം പകല്‍ സമയങ്ങളില്‍ ടവറിന്റെ ലൊക്കേഷനുകളും പരിസരവും നോക്കിവെച്ച ശേഷം രാത്രിയില്‍ എത്തി ബാറ്ററികള്‍ മോഷ്ടിക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. മുമ്പ് മോഷണ കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശിയുടെ നേതൃത്വത്തിലാണ് മോഷണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്.
കേബിള്‍ നെറ്റ്‌വര്‍ക്ക് നടത്തിയിരുന്ന ഇയാള്‍ക്ക് ബാറ്ററിയുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പരിജ്ഞാനം ഉള്ളയാളാണ്. ഇയാളുടെ നേതൃത്വത്തിലുള്ള നാലുപേരാണ് മോഷണം നടത്തിയിരുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള വിവിധ സ്ഥലങ്ങളിലെ അറുപതോളം മൊബൈല്‍ ടവറുകളില്‍ നിന്നും ഇവര്‍ മോഷണം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയില്‍ വാങ്ങുമെന്ന് എ.സി.പി ബി. കൃഷ്ണകുമാര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment