Latest News

കൊച്ചിയില്‍ ഫ്ളാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യം; അഞ്ചുപേര്‍ പിടിയില്‍

കൊച്ചി: വൈറ്റില ജനതാ റോഡില്‍ ഫ്ളാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്ന സ്ഥലത്ത് പോലീസ് നടത്തിയ റെയ്ഡില്‍ സ്ത്രീയടക്കം അഞ്ചുപേര്‍ പിടിയിലായി.

കണ്ണൂര്‍ എടതെട്ടി കക്കേങ്ങാട് കുന്നുമ്മേല്‍ രഞ്ജു (30), ആലപ്പുഴ വി.പി. റോഡില്‍ തോപ്പില്‍ വീട്ടില്‍ സുഹൈബ് (20), മലപ്പുറം പുത്തന്‍കോട് ആഷിക് (24), നെടുംകണ്ടം, ഷൈലാ മന്‍സിലില്‍ അബ്ദുള്‍ റഹ്മാന്‍ (24) എന്നിവരാണ് പിടിയിലായത്. നിലമ്പൂര്‍ സ്വദേശിനിയായ യുവതിയെയും പോലീസ് പിടികൂടി.

ഫ്ളാറ്റില്‍ അസമയത്ത് സ്ത്രീകളും പുരുഷന്മാരും വന്നു പോകുന്നുണ്ടെന്ന് അയല്‍വാസികള്‍ പോലീസിന് വിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഷാഡോ പോലീസ് അഞ്ചുപേരെ പിടികൂടിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sex Racket, Police, case, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.