പള്ളിക്കര: പള്ളിക്കര എസ്.എന്‍.ഡി.പി ഉദുമ യൂണിയന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂണിയന്‍ ഭാരവാഹികള്‍ക്ക് പള്ളിക്കര ശാഖയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, യോഗം ഡയറക്ടര്‍തുടങ്ങിയവരെയാണ് ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചത്.
പള്ളിക്കര ശാഖയുടെ സ്വീകരണവും വാര്‍ഷിക പൊതുയോഗവും എസ്.എന്‍.ഡി.പി യൂത്ത് മൂവ്‌മെന്റ് സംസാഥാന വൈസ് പ്രസിഡണ്ട് ബാബു പൂതംപാറ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് കെ.ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ചു.
ഉദുമ യൂണിയന്‍ പ്രസിഡണ്ട് കേവീസ് ബാലകൃഷ്ണന്‍ മാസ്റ്റര്‍, സെക്രട്ടറി ജയാനന്ദന്‍ പാലക്കുന്ന്, വൈസ് പ്രസിഡണ്ട് കെ.വി.ബാലകൃഷ്ണന്‍, യോഗം ഡയറക്ട്ടര്‍ യു.ശ്രീധരന്‍, കെ.കൃഷ്ണന്‍ അമ്പലത്തിങ്കാല്‍, പി.രാഘവന്‍ നവമി, കെ.ഭാസ്‌കരന്‍ അച്ചേരി, സി.എച്ച്.രാഘവന്‍, കെ.ടി.മുരളികുമാര്‍ എന്നിവര്‍ സംസാരിച്ചു. ശാഖയിലെ വിവിധ മൈക്രോ ഫിനാന്‍സിംഗ് ഭാരവാഹികള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശാഖ സെക്രട്ടറി കെ.ദിനേശന്‍ സ്വാഗതവും, യൂത്ത് മൂവ്‌മെന്റ് പ്രസിഡണ്ട് എം.രാമദാസ് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment