എറണാകുളം: തിരുനബിയുടെ സ്‌നേഹപരിസരം എന്ന ശീര്‍ഷകത്തില്‍ പുണ്യ റബീഉല്‍ അവ്വല്‍ മാസത്തില്‍ സംസ്ഥാത്തെ നൂറോളം ഡിവിഷനുകളില്‍ നടക്കുന്ന മീലാദ് സമ്മേളനങ്ങളുടെ ഭാഗമായി ജില്ലയിലെ ആറു ഡിവിഷനുകളിലും മീലാദ് സമ്മേളനങ്ങള്‍ നടക്കും.
സമ്മേളനത്തിന്റെ ഭാഗമായി വീടുകളില്‍ മൗലിദ് സദസ്സ്, സന്ദേശ ജാഥ, എസ്.ബി.എസ് സൈക്കിള്‍ റാലി തുടങ്ങീ പദ്ധതികള്‍ നടക്കും. സമ്മേളന പ്രവര്‍ത്തനങ്ങളിലൂടെ പ്രവര്‍ത്തകര്‍ പുണ്യ റബീഉല്‍ അവ്വല്‍ മാസത്തില്‍ പുതിയ പ്രവാചക സംസ്‌കാരങ്ങള്‍ സ്വജീവിതത്തില്‍ രൂപപ്പെടുത്തും. ആലുവ ഡിവിഷനില്‍ ജനുവരി 18ന് ആലുവയില്‍ വെച്ചും,
മൂവാറ്റുപുഴ ഡിവിഷനില്‍ ജനുവരി 17ന് കോതമംഗലത്ത് വെച്ചും, പെരുമ്പാവൂര്‍ ഡിവിഷനില്‍ ഫെബ്രുവരി 2ന് പെരുമ്പാവൂര്‍ ടൗണിലും, പറവൂര്‍ ഡിവിഷനില്‍ ജനുവരി 26ന് പറവൂരിലും, കൊച്ചി ഡിവിഷനില്‍ ജനുവരി 26ന് ഫോര്‍ട്ട് കൊച്ചിയിലും, എറണാകുളം ഡിവിഷനില്‍ ജനുവരി 26ന് കുഴിവേലിപ്പടിയില്‍ വെച്ചുമാണ് സമ്മേളനങ്ങള്‍ നടക്കുന്നത്.
ജില്ലയില്‍ നടക്കുന്ന നബിദിന റാലി, ഹുബ്ബു റസൂല്‍ കോണ്‍ഫറന്‍സ്, എസ്.എസ്.എഫ് മീലാദ് സമ്മേളനങ്ങള്‍ തുടങ്ങീ പദ്ധതികള്‍ വിജയിപ്പിക്കുവാന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. ഡിസംബര്‍ മാസത്തില്‍ നടക്കേണ്ടുന്ന മറ്റു പദ്ധതികളായ തര്‍ബിയ്യ, ഐ ടീം സഹവാസം, പ്രോഫ്‌സമ്മിറ്റ്, ഹയര്‍ സെക്കണ്ടറി സിറ്റിംഗ്, ജാലകം, വര്‍ണ്ണജാലകം, മഴവില്‍ ജാലകം തുടങ്ങീ പദ്ധതികള്‍ സമയബന്ധിതമായി ഘടകങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും ജില്ലാ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:
Post a Comment