Latest News

കല്യാണപ്പിറ്റേന്ന് നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോവളം: കല്യാണപ്പിറ്റേന്ന് നവവധുവിനെ വധൂഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം കോട്ടപ്പുറം കടയ്ക്കുളം വീട്ടില്‍ ലില്ലിപുഷ്പമാണ് (28) മരിച്ചത്. വിഴിഞ്ഞം സ്വദേശി സേവ്യറുമായി 24 ന് വിഴിഞ്ഞം പള്ളിയില്‍ വച്ചായിരുന്നു വിവാഹം.

ക്രിസ്മസ് ദിനത്തില്‍ രാവിലെ 12 മണിയോടെ ഭര്‍ത്താവ് സേവ്യറും ലില്ലിപുഷ്പത്തിന്റെ സഹോദരനുമായി പുറത്തേയ്ക്ക് പോയ സമയത്തായിരുന്നു ലില്ലിപുഷ്പം തൂങ്ങി മരിച്ചത്. വീട്ടില്‍ അമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഉടനെ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരിയാദാസ് ജ്ഞാനസെല്‍വത്തിന്റെയും മകളാണ്. കല്യാണത്തിനോട് വിമുഖത ഉണ്ടായിരുന്നതിനാല്‍ ആത്മഹത്യ ചെയ്തുവെന്നാണ് സംശയിക്കുന്നത്. കല്യാണ വേഷത്തിലായിരുന്നു ഇവരെ തൂങ്ങിയ നിലയില്‍ കണ്ടത്. സംഭവത്തില്‍ ദുരൂഹതയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. വീട്ടുകാര്‍ക്കും ഭര്‍ത്താവിനും പരാതിയില്ലെന്നും പൊലീസ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Suisied, police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.