ചെര്‍ക്കള ഇന്ദിരാ നഗറില്‍ പ്രത്യേകം സജ്ജമാക്കുന്ന വാദിതൈ്വബയിലാണ് സമ്മേളനം. ഏക്കര്‍ കണക്കിന് സ്ഥലവിസ്തൃതിയുള്ള നഗരിയില്‍ വെച്ച് ഫെബ്രുവരി 16ന് നടക്കുന്ന സമ്മേളനത്തില്‍ പത്ത് ലക്ഷത്തിലധികം പേരും 14,15 തീയ്യതികളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ഇരുപതിനായിരത്തിലധികം പ്രതിനിധികളും പങ്കെടുക്കും.
അറേബ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍, കേന്ദ്രസംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ അതിഥികളായി പങ്കെടുക്കും. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു സംസ്ഥാന സമ്മേളനം കാസര്‍കോട്ട് നടക്കുന്നു എന്നുള്ള പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഫെബ്രുവരി 14ന് തളങ്കര മാലിക് ദീനാറില്‍ നിന്നും 1,500 പേരുടെ സമ്മേളന നഗരിയിലേക്കുള്ള വളണ്ടിയര്‍ മാര്‍ച്ചോട് കൂടിയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിക്കുക. പരിപാടിക്ക് മുന്നോടിയായി ഫെബ്രുവരി ഒന്ന് മുതല്‍ 10 വരെ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് സുന്നീ യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ നയിക്കുന്ന പൈതൃക സന്ദേശയാത്ര ഉണ്ടായിരിക്കും. സമ്മേളനം ആനുകാലിക വിഷയങ്ങളെല്ലാം ചര്‍ച ചെയ്യും. മൂന്നുപകലും രണ്ടുരാത്രിയുമായിരിക്കും സമ്മേളനം.
വാര്‍ത്തസമ്മേളനത്തില്‍ സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍, വര്‍ക്കിംഗ് കണ്‍വീനര്‍ എം.എ.ഖാസിം മുസ്ലിയാര്‍, സമസ്ത ജില്ലാ സെക്രട്ടറി യു.എം.അബ്ദുര്‍ റഹ്മാന്‍ മൗലവി, എസ്.വൈ.എസ്.സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി, സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ, എസ്.കെ.എസ്.എസ്.എഫ്.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, എന്‍.പി.അബ്ദുര്‍ റഹ്മാന്‍ മാസ്റ്റര്‍, എം.പി.മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു.


No comments:
Post a Comment