Latest News

മുന്നാട് പീപ്പിള്‍ കോളേജില്‍ 7 ന് ദേശീയ സെമിനാര്‍


കാസര്‍കോട്: കാസര്‍കോട് കോ- ഓപ്പറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി ലിമിറ്റഡ്, മുന്നാട് പീപ്പിള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ഏഴിന് ദേശീയ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 `സംരംഭകത്വം രൂപപ്പെടുത്തുന്നതില്‍ സഹകരണ മേഖലയുടെ പങ്ക്` വിഷയത്തിലാണ് സെമിനാര്‍. ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ശ്രീകൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും. പീപ്പിള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. രാധാകൃഷ്ണന്‍ അധ്യക്ഷനാകും. വിദ്യാര്‍ഥികളില്‍ സഹകരണ മേഖലയുടെ പ്രസക്തിയെക്കുറിച്ചും സഹകരണ മേഖലയില്‍ എങ്ങനെ ഭംഗിയായി സംരംഭം വളര്‍ത്താം എന്നതിനെക്കുറിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്യും.

എംബിഎ ബിരുദധാരികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പറ്റുന്ന വിജയസാധ്യതയുള്ള സഹകരണ സംഘങ്ങള്‍ വിഷയം ഫെയര്‍ലാന്‍ഡ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. രാജു ചന്ദ്രശേഖര്‍ അവതരിപ്പിക്കും. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റ് പറശിനിക്കടവ് ഡയറക്ടര്‍ ഡോ. എം വി ശശികുമാര്‍ മോഡറേറ്ററാകും. ഇനവേറ്റീവ് കോ- ഓപ്പറേറ്റീവ്‌സ് വിഷയത്തില്‍ ചെന്നൈ നടേശന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ഡയറക്ടര്‍ ഡോ. പി ജഗനാഥന്‍ സംസാരിക്കും. മയ്യില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ ഡോ. കെ പവിത്രന്‍ മോഡറേറ്ററാകും. സമാപന സമ്മേളനം മുന്‍ എംഎല്‍എയും സംഘം പ്രസിഡന്റുമായ പി രാഘവന്‍ ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ കേരളത്തിലും കര്‍ണാടകയുമായുള്ള എംബിഎ കോളേജുകളിലെ നൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ സംഘം പ്രസിഡന്റ് പി രാഘവന്‍, കാസര്‍കോട് കോ- ഓപ്പറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ എന്‍ ജഗദീശന്‍ നമ്പ്യാര്‍, പീപ്പിള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. രാധാകൃഷ്ണന്‍, കോ- ഓര്‍ഡിനേറ്റര്‍മാരായ കെ ആര്‍ അജിത്ത്, കെ ഹരികൃഷ്ണന്‍, പി നിത്യ എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.