വളപട്ടണം: ഇയര്‍ഫോണില്‍ തമിഴ് പാട്ടു കേട്ട് റെയില്‍വേട്രാക്കില്‍ കിടന്ന യുവാവ് തീവണ്ടി തട്ടി മരിച്ചു. തിങ്കളാഴ്ച രാത്രി 9മണിയോടെയായിരുന്നു സംഭവം. ചിന്ന സേലം തെന്‍ശരൂര്‍ സ്വദേശി രംഗസ്വാമി-ദേവയാനി ദമ്പതികളുടെ മകന്‍ അരവിളകന്‍(19) ആണ് വണ്ടി കയറി മരിച്ചത്.
കഴുത്ത് വേര്‍പെട്ട നിലയില്‍ വളപട്ടണം റെയില്‍വേ സ്റ്റേഷനടുത്ത തെക്ക് ഭാഗത്തെ റെയില്‍ പാളത്തില്‍ മൃതദേഹം കണ്ടത്. മൊബേലില്‍ തമിഴ് പാട്ട് കേട്ട് രസിക്കുന്നതിനിടയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നും ഇരുന്നും രസിക്കുന്നതിനിടയിലാണ് എതിരെ വന്ന ട്രെയിന്‍ തട്ടി അരവിളകന്റെ ജിവന്‍ തട്ടിയെടുത്തത്.
എട്ടരമണിയോടെ പാലോട്ടുവയലിലെ വാടക വീട്ടില്‍ നിന്ന് അമ്മ വിളമ്പികൊടുത്ത ചോറ് കഴിച്ച ശേഷം പുറത്തിറങ്ങിയതായിരുന്നു അരവിളകന്‍ ഗുഡ്‌ഷെഡ് തൊഴിലാളിയാണ്. ഏതാനും വര്‍ഷമായി അമ്മയോടൊപ്പം വളപട്ടണത്ത് താമസിച്ചുവരികയാണ്. മൂന്ന് സഹോദരങ്ങളുണ്ട്. വളപട്ടണം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കാന്‍ ചൊവ്വാഴ്ച തന്നെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് സംസ്‌കാരം നടത്തും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Railway Track, Train Accident, Obituary
No comments:
Post a Comment