Latest News

എ.കെ 47 തോക്കിന്റെ ഉപജ്ഞാതാവ് മിഖായേല്‍ കലാഷ്‌നിക്കോവ് അന്തരിച്ചു

മോസ്‌കോ: എ.കെ 47 തോക്കിന്റെ ഉപജ്ഞാതാവ് മിഖായേല്‍ കലാഷ്‌നിക്കോവ് തിങ്കളാഴ്ച അന്തരിച്ചു. 94 വയസായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കലാഷ്‌നിക്കോവിന്റെ ഇരുപതാമത്തെ വയസിലാണ് ലോകത്തില്‍ ഏറ്റവുമധികം മനുഷ്യരുടെ നെഞ്ചുതുരന്ന എ.കെ 47 നിര്‍മ്മിച്ചത്. 1919 നവംബര്‍ 10ന് സൈബീരിയയില്‍ ജനനം. പതിനെട്ടുപേരില്‍ ഒരാളായിരുന്നു കലാഷ്‌നിക്കോവ്. 1938ല്‍ റെഡ് ആര്‍മിയില്‍ ചേര്‍ന്നു. ഒപ്പം ജോലിചെയ്തിരുന്ന സൈനികന്റെ ആവശ്യമനുസരിച്ച് കലാഷ്‌നിക്കോവ് ഒരു യന്ത്രത്തോക്കിന് രൂപകല്പന നല്‍കി. 

അതാണ് 1947ല്‍ നിര്‍മ്മാണം പൂത്തിയായ എ.കെ 47. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ തോക്ക് റഷ്യന്‍ സൈന്യം ഏറ്റെടുത്തു. 80 വയസുവരെയും ആദ്യമായി എ.കെ 47 നിര്‍മ്മിച്ച കമ്പനിയിലെ മുഖ്യ ഡിസൈനറായി കലാഷ്‌നിക്കോവ് ജോലി നോക്കി.

ആര്‍ക്കും അനായാസം ഉപയോഗിക്കാവുന്ന തോക്ക് നിര്‍മ്മിച്ചതിനെപ്പറ്റി കലാഷ്‌നിക്കേവ് ഒരിക്കല്‍ പറഞ്ഞത് ഈ തോക്കുകൊണ്ട് ക്രിമിനലുകള്‍ വെടിയുതിര്‍ക്കുന്നതുകാണുമ്പോള്‍ വേദനയുണ്ട്, ഇതിനേക്കാള്‍ പുല്‍ത്തകിടിക്കുള്ള മോവറുണ്ടാക്കിയാല്‍ മതിയായിരുന്നു എന്നാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, A.K.47, Obituary

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.