തിരുവനന്തപുരം: രാഷ്ട്രപതി പ്രണാബ് മുഖര്‍ജി കഴിഞ്ഞദിവസം തലസ്ഥാനത്ത് അനാച്ഛാദനംചെയ്ത കെ കരുണാകരന്റെ വെങ്കല പ്രതിമയ്ക്ക് രൂപസാദൃശ്യമില്ലെന്ന പരാതിയുമായി മക്കള്‍. കോണ്‍ഗ്രസ് നേതാവായിരുന്ന കരുണാകരന്റെ മൂന്നാം ചരമവാര്‍ഷികദിനത്തിലാണ് ഇരുവരും പരാതി പരസ്യമായി ഉന്നയിച്ചത്.
പ്രതിമാ നിര്‍മാണത്തിന്റെ തുടക്കത്തില്‍ തന്നെ ഇക്കാര്യം ഉന്നയിച്ചിരുന്നെങ്കിലും ആരും മുഖവിലയ്‌ക്കെടുത്തില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. ”കരുണാകരന്റെ സ്വതഃസിദ്ധമായ ചിരിപോലും പ്രതിമയിലില്ല. കരുണാകരനുമായി വിദൂരസാദൃശ്യം മാത്രമാണ് പ്രതിമയ്ക്ക്” പത്മജ പറയുന്നു.
കനകക്കുന്ന് കൊട്ടാരത്തിന് സമീപമാണ് കരുണാകരന്റെ കൂറ്റന്‍ വെങ്കല പ്രതിമ സ്ഥാപിച്ചത്. മുരളിയും പത്മജയും മാധ്യമങ്ങളോട് പരസ്യമായി പ്രതികരിച്ചതോടെ പ്രതിമാനിര്‍മാണത്തിന്റെ പ്രധാന ചുമതലക്കാരനായ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ആശയക്കുഴപ്പത്തിലായി. അതേസമയം, പ്രതിമ നിര്‍മിക്കുന്നതിന് മതിയായ സമയം ലഭിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് ശില്‍പി കെ എസ് സിദ്ധന്‍ പറയുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Karunakaran Statue, Murali, Pathmaja
No comments:
Post a Comment