ബ്യുണസ് ഐറിസ്: അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ പര്‍വതം അകോണ്‍കാഗുവ ഒമ്പതുവയസ്സുകാരന്‍ കീഴടക്കി. അമേരിക്കയിലെ ടൈലര്‍ ആംസ്‌ട്രോങാണ് പിതാവിനും തിബത്തന്‍ സഹായിക്കുമൊപ്പം കൊടുമുടിയുടെ ഉച്ചിയിലെത്തിയത്.
കടല്‍നിരപ്പില്‍നിന്ന് 6962 മീറ്റര്‍ ഉയരത്തിലുള്ള ഈ പര്‍വതം കയറാന്‍ ശ്രമിക്കുന്നതിനിടെ നേരത്തേ നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. ശ്രമിച്ചാല്‍ ഏതൊരാള്‍ക്കും തന്നെപ്പോലെ മേഘങ്ങളെ കാല്‍ക്കീഴിലാക്കാന്‍ സാധിക്കുമെന്ന് ടൈലര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് കിലിമന്‍ജാരോയിലും ടൈലര്‍ കയറിയിരുന്നു.
ആറുമാസമായി ടൈലര്‍ പരിശീലനത്തിലായിരുന്നെന്ന് പിതാവ് കെവിന്‍ ആംസ്‌ട്രോങ് പറഞ്ഞു. കുട്ടിയായതിനാല്‍ അര്‍ജന്റൈന്‍ ജഡ്ജിയുടെ അനുമതി ലഭിച്ച ശേഷമാണ് ടൈലറിന് ദൗത്യം ആരംഭിക്കാന്‍ സാധിച്ചത്. അമേരിക്കയില്‍നിന്നുള്ള പത്തു വയസ്സുകാരന്‍ മാത്യു മോനിസിന്റെ പേരിലാണ് അകോണ്‍കാഗാവോ കീഴടക്കിയ പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോഡ്. 2008ലാണ് മാത്യു റെക്കോഡിട്ടത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment