തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ തിരുവനന്തപുരത്തും കെ. സുരേന്ദ്രന്‍ കാസര്‍കോട്ടും ബി.ജെ.പി. സ്ഥാനാര്‍ഥികളാകും. ചൊവ്വാഴ്ച ചേര്‍ന്ന ബി.ജെ.പി. സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്.
അതേസമയം ബി.ജെ.പി. മത്സരിക്കുന്ന മറ്റ് സീറ്റുകളുടെ കാര്യത്തില്‍ യോഗത്തില്‍ അന്തിമ ധാരണയായിട്ടില്ല. ഈ സീറ്റുകളുടെ കാര്യത്തില്‍ അധികം വൈകാതെ തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ പൂര്‍ണ ധാരണയായിട്ടില്ലെങ്കിലും ബി.ജെ.പി. സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിക്ക് ഭാരവാഹികളുടെ യോഗം രൂപം നല്‍കിയിട്ടുണ്ട്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ തന്നെയാണ് തിരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷന്‍. സംസ്ഥാനത്തെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളും സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും മഹിളാമോര്‍ച്ച പ്രസിഡന്റും ഉള്‍പ്പെടെ 16 അംഗ തിരഞ്ഞെടുപ്പ് സമിതിയാണ് രൂപവത്കരിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളിലെ ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ബി.ജെ.പി. യോഗത്തില്‍ ധാരണയായെങ്കിലും ഈ കാര്യം യോഗതീരുമാനങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ച ബി.ജെ.പി. പ്രസിഡന്റ് വി. മുരളീധരന്‍ നിഷേധിച്ചു.
ബി.ജെ.പി. സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ബി.ജെ.പി. നിയോജകമണ്ഡലം കമ്മിറ്റികളുടെയും ജില്ലാ കമ്മിറ്റികളുടെയും അഭിപ്രായം ആരാഞ്ഞിട്ടേയുള്ളൂവെന്നായിരുന്നു മുരളീധരന്റെ മറുപടി. മണ്ഡലം-ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം ലഭിച്ചശേഷം സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന് സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കി കേന്ദ്രനേതൃത്വത്തിന് നല്‍കിയശേഷം കേന്ദ്രനേതൃത്വമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയെന്നും വി. മുരളീധരന്‍ വിശദീകരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment