കാസര്‍കേട്: വിദേശത്തുനിന്ന് അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ ഒന്നരലക്ഷം രൂപ ഓട്ടോഡ്രൈവര്‍ ഉടമയ്ക്ക് കൈമാറി. പെരുമ്പള ചെട്ടുംകുഴിയിലെ ഇ.മണികണ്ഠനാണ് ഒരുവര്‍ഷത്തിനിടെ പല തവണയായി എത്തിയ 1,52,550 രൂപ സുരക്ഷിതമായി ഉടമയ്ക്ക് തിരിച്ചുകൊടുത്തത്. പരവനടുക്കം തായന്നൂരിലെ സുനീഷ് ഗള്‍ഫില്‍നിന്ന് നിക്ഷേപിച്ച പണമാണ് മണികണ്ഠന്റെ അക്കൗണ്ടില്‍ എത്തിയത്.
അക്കൗണ്ടില്‍ പണം വരുന്നതുകണ്ട് മണികണ്ഠന്‍ ബാങ്കുമായി ബന്ധപ്പെട്ടിരുന്നു. വിദേശത്തുനിന്നാണ് പണം വരുന്നതെന്നും റഫറന്‍സ് നമ്പറല്ലാതെ മറ്റൊരു വിവരവും ലഭ്യമല്ലെന്നുമായിരുന്നു ബാങ്ക് അധികൃതരുടെ മറുപടി. ആദ്യം 15,000 രൂപയാണ് അക്കൗണ്ടില്‍ വീണത്. പിന്നീട് 19,335 രൂപ എത്തി. ശേഷം 34,815 രൂപയും ഒടുവിലായി 83,400 രൂപയും മണികണ്ഠന്റെ അക്കൗണ്ടിലെത്തി. പണം അക്കൗണ്ടില്‍വരുന്നത് സംബന്ധിച്ച് മണികണ്ഠന്‍ ബന്ധുക്കളോടും അടുത്ത സുഹൃത്തുക്കളോടും നേരത്തേതന്നെ പറഞ്ഞിരുന്നു. പോലീസില്‍ വിവരമറിയിക്കാമെന്ന് ഭാര്യ ദിവ്യയും പറഞ്ഞു. എന്തുചെയ്യണമെന്ന്ആലോചിക്കുന്നതിനിടയിലാണ് യഥാര്‍ഥ ഉടമ മണികണ്ഠനെ തേടിയെത്തിയത്.
ഒരു വര്‍ഷത്തോളമായി ഗള്‍ഫിലായിരുന്ന സുനീഷ് കഴിഞ്ഞദിവസം നാട്ടിലെത്തി എ.ടി.എം. കൗണ്ടറില്‍ പോയി അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഞെട്ടി. കഴിഞ്ഞ മെയ് 23മുതല്‍ നിക്ഷേപിച്ച പണം അക്കൗണ്ടില്‍ കണ്ടില്ല. ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ അക്കൗണ്ട് നമ്പര്‍ മാറി പണം പോയെന്ന് മനസ്സിലായി. ബാങ്കിന്റെ സഹായത്തോടെ പണം വീണ അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്തുകയായിരുന്നു.
മണികണ്ഠനും സുനീഷും ഒരേ നാട്ടുകാരും മുന്‍ പരിചയക്കാരും ആയതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി. നേരത്തേ ഇന്‍ഷുറന്‍സിന്റെ പണം അടക്കുന്നതിന് മണികണ്ഠന്റെ അക്കൗണ്ടിലേക്ക് സുനീഷ് ഗള്‍ഫില്‍നിന്ന് പണം അയച്ചുകൊടുത്തിട്ടുണ്ട്. പിന്നീട് ആ അക്കൗണ്ട് നമ്പര്‍ തന്‍േറതാണെന്ന് കരുതി നിക്ഷേപിച്ചതാണ് പണം വഴിതെറ്റാനിടയാക്കിയത്. സുനീഷിന് ഇങ്ങനെയൊരു അബദ്ധം പിണഞ്ഞതറിയാതെ മണികണ്ഠനും നടന്നു. ഇപ്പോള്‍ പണംകിട്ടിയ സന്തോഷത്തിലാണ് സുനീഷ്. തലയില്‍നിന്ന് വലിയൊരു ഭാരം ഒഴിഞ്ഞതിന്റെ ആശ്വാസത്തില്‍ മണികണ്ഠനും. രണ്ടു മക്കളാണ് മണികണ്ഠനുള്ളത്. നിവേദ് കൃഷ്ണയും നിവേദ്യയും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment