കാസര്‍കോട്: സിപിഐ എം ജില്ലാകമ്മിറ്റി നേതൃത്വത്തിലുള്ള ഇ എം എസ് പഠനകേന്ദ്രം സംഘടിപ്പിക്കുന്ന "മുസ്ലീം മതന്യൂനപക്ഷവും ഇടതുപക്ഷ പ്രസ്ഥാനങ്ങളും" സെമിനാര്‍ നാലിന് നടക്കുമെന്ന് ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നായന്മാര്‍മൂല പാണലം എന്‍ എ അബൂബക്കര്‍ ഹാജി നഗറില്‍ രാവിലെ പത്തിന് പ്രതിപക്ഷ ഉപനേതാവും പൊളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി അധ്യക്ഷനാകും. മുന്‍ മന്ത്രി ടി കെ ഹംസ, കെ ടി ജലീല്‍ എംഎല്‍എ, എ പി അഹമ്മദ് മലപ്പുറം, നോവലിസ്റ്റ് സാറ അബൂബക്കര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
മതന്യൂനപക്ഷ പ്രശ്നങ്ങള്‍ വിചാരതലത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് വേദിയൊരുക്കുകയാണ് സെമിനാര്‍. ഇടതുപക്ഷ പ്രസ്ഥാനം മുസ്ലീം ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടുന്നില്ലെന്ന പ്രചാരണത്തിന് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. മുസ്ലീം ന്യൂനപക്ഷത്തെ പര്‍ശ്വവല്‍കരിക്കാനും ശ്രമം നടക്കുന്നു. ലോകത്താകെയുള്ള സ്വാതന്ത്ര്യ, വിമോചന സമര പോരാട്ടങ്ങളില്‍ സമുജ്വല പാരമ്പര്യമുള്ളവരാണ് മുസ്ലീം ജനവിഭാഗം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള ദേശീയപ്രസ്ഥാനത്തില്‍ മുസ്ലീം ജനവിഭാഗം നിര്‍ണായ പങ്കുവഹിച്ചു.
കേരളത്തിലെ നവോത്ഥാന മുന്നേറ്റത്തിലും ഇവര്‍ സജീവമായിരുന്നു. എന്നാല്‍ ഇതൊക്കെയും തമസ്്കരിക്കാന്‍ ശ്രമിക്കുന്നു. കൂടാതെ മുസ്ലീം ജനവിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാനും വലിയ ശ്രമം നടക്കുന്നു. ഇതൊക്കെയും തുറന്നുകാണിക്കുകയാണ് സെമിനാറിന്റെ ലക്ഷ്യം. ഏത് ജനതയുടെയും സാമ്പത്തിക, സാമൂഹ്യ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ വര്‍ഗീയ- തീവ്രവാദ നിലപാടുകള്‍ കൊണ്ടാവില്ല. മതന്യൂനപക്ഷ പ്രശ്നങ്ങള്‍ വിവേകത്തോടെ കൈകാര്യം ചെയ്യണം. ഭൂരിപക്ഷ- ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസവും സൗഹൃദവും ഊട്ടിവളര്‍ത്തി മാത്രമേ ഇന്ത്യയെപ്പോലുള്ള ബഹുമത സാമൂഹ്യ സംവിധാനത്തില്‍ ന്യൂനപക്ഷപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകൂ.
ന്യൂനപക്ഷ പ്രശ്നങ്ങള്‍ ഇടതു മതേതര പ്ലാറ്റ്ഫോമില്‍ സത്യസന്ധമായി അവതരിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ഇ എം എസ് പഠനകേന്ദ്രം സെമിനാറിലൂടെ നടത്തുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാസെക്രട്ടറിയറ്റ് അംഗം സി എച്ച് കുഞ്ഞമ്പു, ടി എം എ കരീം എന്നിവരുമുണ്ടായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment