കുമ്പള: കുറ്റമറ്റ മത്സരവിന്യാസവുമായി പ്രോഗ്രാം കമ്മിറ്റി. മത്സരങ്ങളുടെ ചാര്‍ട്ട് തയ്യാറാക്കിയതുമുതല്‍ മത്സര നടത്തിപ്പുവരെ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയ പ്രവര്‍ത്തനമാണ് പ്രോഗ്രാം കമ്മിറ്റിയുടേത്.
മത്സരവേദികളും ഇനങ്ങളും ദിവസവും ഒറ്റനോട്ടത്തില്‍ കണ്ടെത്താന്‍ കഴിയുന്ന രീതിയിലാണ് പരിപാടിയുടെ നോട്ടീസ് തയ്യാറാക്കിയത്. വേദികളില്‍ നിശ്ചിത സമയത്ത് മത്സരം ആരംഭിക്കാനും അവസാനിപ്പിക്കാനും കഴിയുന്നുവെന്നതും കലോത്സവത്തിന്റെ പ്രത്യേകതയാണ്. കുട്ടികള്‍ ഒരുങ്ങി വരാന്‍ വൈകിയത് കാരണം ചില വേദികളിലെ മത്സരം തുടങ്ങാന്‍ അല്‍പം വൈകിയെങ്കിലും നിശ്ചയിച്ച സമയത്ത് ഭൂരിപക്ഷം വേദികളിലും പൂര്‍ത്തിയായി.
പൂരക്കളി നടന്ന വേദിയില്‍ പന്തല്‍ ഇടാതിരുന്നത് കാണികള്‍ക്ക് ബുദ്ധിമുട്ടായെന്ന പരാതി ഉയര്‍ന്നതൊഴിച്ചാല്‍ മറ്റെല്ലാ നടത്തിപ്പും ഭംഗിയായി. പന്തല്‍ കമ്മിറ്റിയുടെ ചുമതലയാണ് പന്തലിടേണ്ടത്. പ്രദീപ്ചന്ദ്രന്‍ ചെയര്‍മാനും മനോജ്കുമാര്‍ കണ്‍വീനറുമായ പ്രോഗ്രാം കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment