മുസഫര്‍നഗര്‍: മുസ്ലിം ലീഗ് ദേശീയ -സംസ്ഥാന നേതാക്കള്‍ പുനരധിവാസ പദ്ധതികളുമായി മുസഫര്‍നഗറിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ദേശീയ നിര്‍വ്വാഹക സമിതിഅംഗം സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍, ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ദേശീയ സെക്രട്ടറി ഖുറം അനീസ്, ഡോ. എം.മതീന് ഖാന്, തമിഴ്നാട് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.എ.എം അബൂബക്കര്‍, യൂത്ത്ലീഗ് ദേശീയ കണ്‍വീനര്‍ പി.കെ ഫിറോസ്, അഡ്വ.ഹാരിസ് ബീരാന്, ആസിഫ് അന്‍സാരി, കെ.എസ് ഹംസ, മുദ്ദസിര്, സൈദ് മുഹമ്മദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
മുസ്ലിം ലീഗ് ധനസഹായം ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നേതാക്കള്‍ വിതരണം ചെയ്തു. കേരളത്തില്‍ നടപ്പിലാക്കിയ ബൈത്തുറഹ്മ മാതൃകയില്‍ വീട് നിര്‍മ്മിച്ചു നല്‍കുന്നതിന് കണ്ടെത്തിയ സ്ഥലം നേതാക്കള്‍ സന്ദര്‍ശിച്ചു. ആദ്യഘട്ടത്തില്‍ 50 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment