കുമ്പള: അനഘയ്ക്ക് ഇത്തവണ വിഷമം മറക്കാം. ജില്ലാ കലോല്‍സവത്തില്‍ പലകുറി ഒന്നാം സ്ഥാനം നേടിയിട്ടും സംസ്ഥാനതല മല്‍സരത്തിനു പങ്കെടുക്കാന്‍ കഴിയാത്തതിന്റെ കേട് തീര്‍ക്കാന്‍ പാലക്കാട്ടേക്ക് വണ്ടി കയറാം. ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോണോആക്ട് മല്‍സരത്തിലാണ് ദുര്‍ഗാ സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിനി അനഘ വിജയിച്ചത്.
ചേച്ചിമാരെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനം നേടിയതിന്റെ ക്രെഡിറ്റും അനഘയ്ക്കു സ്വന്തം. ഞാന്‍ നുജൂദ്, വയസ് പത്ത്, വിവാഹ മോചിത എന്ന യെമന്‍ കഥയിലൂടെ പെണ്‍വേദനയെ സദസിനു മുന്നില്‍ അവതരിപ്പിച്ചാണ് അനഘ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയത്.

കാഞ്ഞങ്ങാട് ആര്‍ട് ഫോറം പ്രസിഡന്റ് സി.നാരായണന്റെ മകളായ അനഘ മൂന്നാം ക്ളാസ് മുതല്‍ മോണോആക്ട് മല്‍സരവേദികളിലെ മിന്നുംതാരമാണ്. സംസ്ഥാനതലത്തില്‍ ഉള്‍പ്പെടെ നാടക മല്‍സരത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അനഘ അടുത്തിടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ നെയ്ത്തുകാരന്‍ എന്ന നാടകത്തിലും പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ചു.
Manorama
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment