ലണ്ടന്‍: ഉസൈന്‍ ബോള്‍ട്ടിന്‍െറ മിന്നല്‍ വേഗത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ലണ്ടനിലെ നോര്‍തംബ്രിയ സര്‍വകലാശാലയിലെ പഠനസംഘം. ഇരു കാല്‍മുട്ടുകളും തമ്മിലെ പ്രതിസാമ്യതയാണ് ബോള്‍ട്ടിന്‍െറ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിനു പിന്നിലെ രഹസ്യമെന്നാണ് കണ്ടത്തെല്‍.
സ്പ്രിന്‍റ് ഇനങ്ങളില്‍ മേധാവിത്വം സ്ഥാപിക്കുന്ന ജമൈക്കന്‍ അത്ലറ്റുകളിലെല്ലാം ഈ അപൂര്‍വസാമ്യതയുണ്ട്. 1996ല്‍ എട്ട് വയസ്സുകാരായ 300 കുട്ടികളെ തെരഞ്ഞെടുത്താണ് കാല്‍മുട്ടുകള്‍ക്കിടയിലെ വിടവ് നിരീക്ഷിച്ചത്.
10 വര്‍ഷത്തിനു ശേഷം അവരെ വീണ്ടും പരിശോധിച്ചു. ഒടുവില്‍ 2010ല്‍ വീണ്ടും നടത്തിയ നിരീക്ഷണത്തില്‍ 163 പേരെ തെരഞ്ഞെടുത്ത് മത്സരിപ്പിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment