Latest News

നബിദിനം ജനുവരി 14 ന് ചൊവ്വാഴ്ച


കാസര്‍കോട്: സ്വഫര്‍ 29ന് വ്യാഴാഴ്ച റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാല്‍ വെള്ളിയാഴ്ച റബീഉല്‍ അവ്വല്‍ ഒന്നായും അതനുസരിച്ച് നബിദിനം ജനുവരി 14 ചൊവ്വാഴ്ച ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍, കെ പി ഹംസ മുസ്‌ല്യാര്‍, എന്‍ അലി മുസ്‌ല്യാര്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ബുഖാരി, അസ്സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ഖാദിര്‍ മുസ്‌ല്യാര്‍,  ഉദുമ പടിഞ്ഞാര്‍ എരോല്‍ ഖാസി സി.എ. മുഹമ്മദ്കുഞ്ഞി മുസ്‌ല്യാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയതങ്ങള്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുള്‍ ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ , കാസര്‍കോട് ഖാസി കെ. ആലിക്കുട്ടി മുസ്‌ല്യാര്‍ എന്നിവര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.