സമ്മാനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിനുപകരം ഇത്തരം കലാമേളകളെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാണണമെന്ന് പി.കരുണാകരന്‍ എം.പി. പറഞ്ഞു.
പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.ലളിത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കൃഷ്ണ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.റോസ, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.ഗൗരി, നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ.ഗംഗാധരന്‍, എ.പി.നാരായണന്‍, എം.സഷീര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.അബ്ദുള്‍കരീം എന്നിവര്‍ സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ദിനേശന്‍ മഠത്തില്‍ സ്വാഗതവും സ്വീകരണകമ്മിറ്റി കണ്‍വീനര്‍ സി.ഷറഫുദ്ദീന്‍ നന്ദിയും പറഞ്ഞു.
293 ഇനങ്ങളിലായി 7412 കുട്ടികളാണ് മേളയില്‍ പങ്കെടുക്കാന്‍ നേരത്തേ യോഗ്യത നേടിയത്. അപ്പീലിലൂടെ യോഗ്യത നേടിയവരടക്കം പങ്കെടുക്കുന്നവരുടെ എണ്ണം 7450 കവിഞ്ഞതായി സംഘാടകര്‍ അറിയിച്ചു.
കണ്ണൂര്‍ റവന്യു ജില്ലാ കലോത്സവത്തിന്റെ ഭാഗമായി പയ്യന്നൂരില്‍ നടന്ന ഘോഷയാത്രയില്‍ നിന്ന് |
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment