കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരന്‍ എം.പി മത്സരിക്കും. സി.പി.എം ലോക്സഭാ കക്ഷി ഉപനേതാവായ കരുണാകരന് കാസര്‍കോട്ട് മൂന്നാമൂഴമാണിത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
അടുത്ത ലോക്സഭയിലും പാര്‍ട്ടിയെ പ്രതിനിധീകരിക്കാന്‍ പ്രാപ്തനായ മുതിര്‍ന്ന നേതാവ് എന്ന
നിലയിലാണ് കേന്ദ്ര നേതൃത്വം ഇദ്ദഹേത്തെ പരിഗണിക്കുന്നത്. പാര്‍ലമെന്‍ററി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ബന്ധപ്പെട്ട വിഭാഗം സംസ്ഥാനത്തെ ഏറ്റവും മികച്ച പാര്‍ലമെന്‍േററിയനായി കണ്ടത്തിയത് കരുണാകരനെയാണ്.
നിലയിലാണ് കേന്ദ്ര നേതൃത്വം ഇദ്ദഹേത്തെ പരിഗണിക്കുന്നത്. പാര്‍ലമെന്‍ററി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ബന്ധപ്പെട്ട വിഭാഗം സംസ്ഥാനത്തെ ഏറ്റവും മികച്ച പാര്‍ലമെന്‍േററിയനായി കണ്ടത്തിയത് കരുണാകരനെയാണ്.
വരുന്ന തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍നിന്ന് പാര്‍ട്ടിക്ക് എം.പിയുണ്ടാവുമെന്ന് സി.പി.എമ്മിന്
ഉറപ്പില്ല.ത്രിപുരയില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സംവരണ മണ്ഡലങ്ങളില്‍നിന്നാവും.
കാസര്‍കോട് സീറ്റിനായി ഉയര്‍ന്ന പ്രാദേശിക അവകാശവാദങ്ങള്‍ കെട്ടടങ്ങിയ അവസ്ഥയാണ്. ജില്ലാ
സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍െറ പേര് രണ്ടാമതായി പരിഗണിക്കുന്നുണ്ട്.

കേന്ദ്ര കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ പി.കെ. ശ്രീമതിയെ പരിഗണിക്കുന്നത് മൂന്നു കാരണങ്ങള്‍കൊണ്ട് ഉപേക്ഷിച്ചു. ബിരുദാനന്തര ബിരുദ ധാരിയായ പി. കരുണാകരന് പകരക്കാരിയാകാനുള്ള വിദ്യാഭ്യാസ യോഗ്യത അവര്‍ക്കില്ല. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് ഡോ. സീമ രാജ്യസഭാംഗമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ പരാജയപ്പെട്ട കെ.കെ. ശൈലജയെ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കേണ്ടിവന്നേക്കാം.
2004ല്‍ ലക്ഷത്തോളവും 2009ല്‍ 64000വുമായിരുന്നു പി. കരുണാകരന്‍െറ ഭൂരിപക്ഷം. മണ്ഡലത്തില്‍ ആകെ 1221294 വോട്ടര്‍മാരാണുള്ളത്. പുരുഷന്മാര്‍ 582127, സ്ത്രീകള്‍ 639165. മഞ്ചേശ്വരം 186236, കാസര്‍കോട് 168182, ഉദുമ 180309, കാഞ്ഞങ്ങാട് 186133, തൃക്കരിപ്പൂര്‍ 175306, പയ്യന്നൂര്‍ 161622, കല്ല്യാശ്ശേരി 163506 എന്നിങ്ങനെയാണ് വോട്ടര്‍മാര്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment