Latest News

ഇന്റര്‍നെറ്റിലൂടെ 'ദൃശ്യം' പ്രചരിപ്പിച്ചത്‌ പ്‌ളസ്‌ വണ്‍ വിദ്യാര്‍ത്ഥി

തിരുവനന്തപുരം: മോഹന്‍ലാലിനെ നായകനാക്കി ജിത്തുജോസഫ്‌ സംവിധാനം ചെയ്‌ത് വന്‍ വിജയമായി മാറിയ ദൃശ്യം ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചത്‌ കൊട്ടാരക്കര സ്വദേശിയായ 17 കാരന്‍. പ്‌ളസ്‌ വണ്‍ വിദ്യാര്‍ത്ഥിയായ ഇയാളെ ആന്റി പൈറസ്‌ സെല്‍ അറസ്‌റ്റ് ചെയ്‌തു. പിന്നീട്‌ പ്രായം പരിഗണിച്ച്‌ ജാമ്യം നല്‍കി വിട്ടയച്ചു.

ഫെയ്‌സ്ബുക്കില്‍ മൂന്നുപേജുകളിലായിട്ടാണ്‌ സിനിമ പ്രദര്‍ശിപ്പിച്ചത്‌. ഓരോ അഡ്രസിലും അനേകായിരം ഫോളോവേഴ്‌സുള്ള സൈറ്റില്‍ 15,000 പേര്‍ക്കായിട്ടാണ്‌ സിനിമ പ്രദര്‍ശിപ്പിച്ചത്‌. മറ്റൊരു പേജില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്‌ത ശേഷം ഫേസ്‌ബുക്കില്‍ അപ്‌ലോഡ്‌ ചെയ്യുകയായിരുന്നു. ഇത്‌ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്‌ സിനിമയുടെ നിര്‍മ്മാതാക്കളാണ്‌ ആശീര്‍വാദ്‌ സിനിമാസിന്റെ പരാതിയില്‍ കൊട്ടാരക്കര പോലീസാണ്‌ അന്വേഷണം നടത്തിയത്‌. ഇതില്‍ നിന്നും കൊട്ടാരക്കാര ഐപി അഡ്രസ്‌ ലഭിക്കുകയും 17 കാരനെ പിടികൂടുകയുമായിരുന്നു.

അതേസമയം അറിയാതെ ചെയ്‌തതാണെന്നും തെറ്റിന്റെ ഗൗരവം അറിഞ്ഞിരുന്നില്ലെന്നും ആരില്‍ നിന്നും പ്രതിഫലം പറ്റിയിട്ടില്ലെന്നും ഇയാള്‍ പോലീസിനോട്‌ പറഞ്ഞിട്ടുണ്ട്‌. വന്‍ ഹിറ്റാ സിനിമ പ്രദര്‍ശിപ്പിച്ചത്‌ സൗജന്യമായാണെന്നും കണ്ടെത്തി. ഇന്റര്‍നെറ്റില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നകാര്യം ശ്രദ്ധയില്‍പ്പെട്ട ദൃശ്യത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫ്‌ നിയമപരമായി മുന്നോട്ടുപോകുമെന്ന്‌ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ്‌ അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളായ ഇന്ത്യന്‍ പ്രണയ കഥ, ഗീതാഞ്‌ജലി എന്നിവയ്‌ക്ക് പുറമേ അന്യഭാഷാ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ഇതേ തുടര്‍ന്ന്‌ അന്വേഷണം ശക്‌തമാക്കിയിട്ടുണ്ട്‌.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.