ന്യൂഡല്‍ഹി: ഡല്‍ഹി അസംബ്‌ളി തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം നേടിയ ആംആദ്‌മി പാര്‍ട്ടിക്ക് ആരാധകര്‍ ഏറുന്നു. ഇന്ത്യയിലെ പരമ്പരാഗത പാര്‍ട്ടികള്‍ക്ക് പുറമേ സാംസ്‌ക്കാരിക സാഹിത്യ മേഖലയില്‍ നിന്നു പോലും ആംആദ്‌മിയിലേക്ക് എത്തുന്നവര്‍ ഏറുകയാണ്. ഈ പട്ടികയിലേക്ക് എഴുത്തുകാരി സാറാ ജോസഫും.
താന്‍ ആംആദ്‌മി പാര്‍ട്ടിയില്‍ ചേരുകയാണെന്ന് സാറാജോസഫ് വ്യക്‌തമാക്കി. ആം ആദ്‌മിയുടെ മുന്നേറ്റം പ്രതീക്ഷിച്ചതാണ്. കേരളത്തിലും ആം ആദ്‌മി പ്രസക്‌തമാണെന്നും ആവശ്യമാണെന്നും തിരിച്ചറിഞ്ഞാണ് താന്‍ പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നതെന്ന് അവര്‍ തൃശൂരില്‍ പറഞ്ഞു. അടുത്ത ദിവസം സാറാജോസഫ് പാര്‍ട്ടിയില്‍ ഔദ്യോഗികമായി അംഗത്വം നേടും. അതിനിടയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടിയെ ശക്‌തിപ്പെടുത്താനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുകയാണ് അരവിന്ദ് കെജ്രിവാളും അനുയായികളും. ജനുവരി 26 ന് മെമ്പര്‍ഷിപ്പ് ഒരു കോടിയാക്കാനാണ് നീക്കം.
'മേ ഭി ആം ആദ്‌മി' എന്നാണ് പ്രചരണ വാചകത്തിന് കീഴില്‍ സൗജന്യ മെമ്പര്‍ഷിപ്പ് നല്‍കിയാണ് ആം ആദ്‌മി പാര്‍ട്ടിയിലേക്ക് ആള്‍ക്കാരെ ചേര്‍ക്കുന്നത്. അംഗത്വത്തിനായി 10 രൂപ ഫീസ് ഈടാക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും കഴിഞ്ഞയാഴ്‌ചത്തെ എക്‌സിക്യുട്ടീവ് യോഗത്തില്‍ ഇത് വേണ്ടെന്ന് വെച്ചു. ഡല്‍ഹി തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഓണ്‍ലൈന്‍ റജിസ്‌ട്രേഷനിലൂടെ മൂന്ന് ലക്ഷം പേര്‍ പാര്‍ട്ടി അംഗമായതായി പാര്‍ട്ടി നേതാവ് ഗോപാല്‍ റായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
07798220033 എന്ന് നമ്പരില്‍ മിസ്‌ഡ് കോള്‍ നല്‍കിയാല്‍ ആര്‍ക്കും പാര്‍ട്ടിയില്‍ അംഗമാകാമെന്ന് കെജ്രിവാള്‍ പറഞ്ഞു. ഈ നമ്പരിലേക്ക് പേര്, എസ്‌ടിഡി കോഡ്, വിധാന്‍സഭ നെയിം എന്നിവ നല്‍കിയാല്‍ അവര്‍ക്ക് അംഗത്വ നമ്പര്‍ കിട്ടുമെന്നും കെജ്രിവാള്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment