കോഴിക്കോട്: സ്കൂളില്‍ പോകാതെ മടിപിടിച്ച് വീട്ടിലിരിക്കാന്‍ കൊച്ചു മിസ്രിയക്കിഷ്ടമല്ല. പഠിക്കാന്‍ മിടുക്കിയായ മിസ്രിയ കാരക്കാട് എല്‍.പി സ്കൂള്‍ രണ്ടാംതരം വിദ്യാര്‍ഥിനിയാണ്. എന്നാല്‍, ഉമ്മ സ്കൂളിലേക്ക് പറഞ്ഞയക്കുന്നുമില്ല. ബാപ്പയോട് പരാതി പറഞ്ഞാല്‍ വേദന നിറഞ്ഞ ചിരിയോടെ ചേര്‍ത്തുപിടിക്കും. എന്തുകൊണ്ടാണ് സ്കൂളില്‍ വിടാത്തതെന്ന് മിസ്രിയക്കറിയില്ല. എല്ലാമറിയുന്ന ഉമ്മയും ബാപ്പയും വേദന ഉള്ളിലൊതുക്കി മകളുടെ മുന്നില്‍ ചിരിക്കുകയാണ്.
മടപ്പള്ളി കോളജിനടുത്ത് നാദാപുരം റോഡിലെ പുളിയന്‍റവിട ഹംസ-റംല ദമ്പതിമാരുടെ മകള്‍ ഏഴുവയസ്സുകാരി നഫീസത്തുല്‍ മിസ്രിയക്ക് ഗുരുതരമായ രക്തജന്യ രോഗമാണ്. ഐഡിയോപ്പതിക് ത്രോംബോസൈറ്റോപിനിയ എന്ന രോഗം മൂലം രക്തം കട്ടപിടിക്കുന്നില്ല. ചെറിയ മുറിവില്‍നിന്നുപോലും നിലക്കാതെ രക്തം വരും. ഇതിനാല്‍ പിന്നുകൊണ്ടുള്ള കുത്തുപോലും ഏല്‍ക്കാതെ മകളെ സംരക്ഷിക്കേണ്ടതുണ്ട്.
സ്കൂളില്‍ പോലും വിടാതെ സദാസമയവും മകളെ ശ്രദ്ധിച്ചിരിക്കുകയാണ് ഉമ്മ. ചികിത്സക്ക് ആവശ്യമായ പണം കണ്ടത്തൊനാകാതെ ദരിദ്ര കുടുംബം ബുദ്ധിമുട്ടുകയാണ്. ചികിത്സാസഹായം സമാഹരിക്കുന്നതിന് പ്രദേശവാസികള്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. പാലേരി രമേശന്‍, സി.പി. രജിത്ത്, എം.പി. മുഹമ്മദ് എന്നിവര്‍ രക്ഷാധികാരികളും കെ. ഖാദര്‍ഹാജി ചെയര്‍മാനും പാലേരി മോഹനന്‍ ട്രഷററും പുന്നേരി ശശി കണ്‍വീനറുമായി രൂപവത്കരിച്ച കമ്മിറ്റി നാദാപുരം റോഡിലെ കേരള ഗ്രാമീണ ബാങ്ക് ശാഖയില്‍ 40136101018626 എന്ന അക്കൗണ്ട് തുടങ്ങി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment