തൃശൂര്‍: മുസ്‌ലിംലീഗ് പ്രവര്‍ത്തകനും കെ.എം.സി.സി. ഖത്തര്‍ പൊന്നാനി നിയോജകമണ്ഡലം സെക്രട്ടറിയുമായിരുന്ന വെളിയങ്കോട് വടക്കേപ്പുറത്ത് ഹമീദ്‌മോനെ(36) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി വടക്കേക്കാട് വെളിയങ്കോട് അമ്പലത്തുവീട്ടില്‍ അബ്ദുറഹ്മാന്‍ കുറ്റക്കാരനാണെന്ന് തൃശ്ശൂര്‍ സെഷന്‍സ് കോടതി കണ്ടെത്തി.
ശിക്ഷ ചൊവ്വാഴ്ച വിധിക്കും. തെളിവുകളുടെ അഭാവത്തില്‍ മറ്റു നാലുപേരെ വെറുതെ വിട്ടു. ഇന്ത്യന്‍ ശിക്ഷാനിയമം 302, 449 വകുപ്പുകള്‍ പ്രകാരമാണ് ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് കെ.പി. ജ്യോതീന്ദ്രനാഥ് കണ്ടെത്തിയത്.
പ്രതിപ്പട്ടികയിലുണ്ടായിരുന്ന ബാക്കി അഞ്ചുപേരില്‍ രണ്ടാം പ്രതി വെളിയങ്കോട് സ്വദേശി ഷാഹിദ് നേരത്തെ മരിച്ചു. വളപ്പികശാല്‍ വീട്ടില്‍ താജുദ്ദീന്‍, പടിഞ്ഞാറകത്ത് അലി, പൊല്ലാനി ഉണ്ണിത്തറയില്‍ ഫാറൂഖ്, വെളിയങ്കോട് വടക്കേപ്പുറത്ത് വീട്ടില്‍ സുലൈമാന്‍ എന്നിവരെയാണ് വെറുതെ വിട്ടത്. പ്രതിപ്പട്ടികയിലുണ്ടായിരുന്നവരെല്ലാം സി.പി.എം. അനുഭാവികളാണ്.
2004 മാര്‍ച്ച് 30ന് വൈകിട്ട് നാലിനാണ് കേസിനാസ്പദമായ സംഭവം. ഗള്‍ഫില്‍നിന്നെത്തിയ ഹമീദ്‌മോന്‍ വെളിയങ്കോട്ടുനിന്ന് ചാവക്കാടുള്ള ഭാര്യവീട്ടിലേക്കു പോകും വഴിയാണ് ആക്രമിക്കപ്പെട്ടത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഹമീദ്‌മോന്‍ അണ്ടത്തോടിലെ ടെലിഫോണ്‍ ബൂത്തില്‍ ഫോണ്‍ ചെയ്യാന്‍ കയറിയപ്പോള്‍ ആറംഗ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചതായാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എ. സുരേശന്‍ ഹാജരായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment