മംഗലാപുരം: മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിയെയും കൂട്ടുകാരിയെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ സര്‍ക്കാര്‍ അന്വേഷണം മരവിപ്പിക്കുന്നതിനെതിരെ ജാഗ്രിത മഹിളാ വേദിക വ്യാഴാഴ്ച മംഗലാപുരത്ത് വനിതാ റാലി സംഘടിപ്പിക്കുന്നു. റാലിയില്‍ പ്രസംഗിക്കാന്‍ ബി.ജെ.പി.യുടെ ദേശീയ നേതാക്കളായ സുഷമ സ്വരാജ്, ഉമാഭാരതി, ചലച്ചിത്രനടികൂടിയായ സ്മൃതി ഇറാനി എന്നിവര്‍ മംഗലാപുരത്തെത്തുമെന്ന് വേദികയുടെ നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10.30ന് അംബേദ്കര്‍ സര്‍ക്കിളില്‍നിന്ന് റാലി തുടങ്ങും. നെഹ്രുമൈതാനത്ത് സമാപിക്കും. പതിനായിരക്കണക്കിന് വനിതകള്‍ റാലിയില്‍ പങ്കെടുക്കുമെന്ന് വേദിക പ്രസിഡന്റ് കമല പ്രഭാകര്‍ ഭട്ട് പറഞ്ഞു. കൂട്ടബലാത്സംഗങ്ങള്‍ ആവര്‍ത്തിച്ചിട്ടും സര്‍ക്കാരിന് ഒരു കുലുക്കവുമില്ല. മാത്രമല്ല, കുറ്റവാളികളെ രക്ഷിക്കുന്ന നിലപാടാണ് എടുക്കുന്നത്. ദെര്‍ളക്കട്ടയിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ കുറ്റവാളികള്‍ക്കെതിരെ ദുര്‍ബലമായ കേസുമാത്രമാണ് ചാര്‍ജ്‌ചെയ്തിട്ടുള്ളത്.

സ്ത്രീകള്‍ക്കെതിരെയുള്ള കേസുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. പത്തുവര്‍ഷത്തിനുള്ളില്‍ കര്‍ണാടകത്തില്‍നിന്ന് കാണാതായ നൂറുകണക്കിന് സ്ത്രീകളെക്കുറിച്ച് ഗൗരവമായി അന്വേഷിക്കണമെന്നും ജാഗ്രിത മഹിളാ വേദിക നേതാക്കള്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment