Latest News

വായില്‍ തോക്ക് തിരുകി ചോദ്യം ചെയ്തു; 16കാരന് വെടിയേറ്റു

ചെന്നൈ: മോഷണക്കേസില്‍ ചോദ്യംചെയ്യാന്‍ പോലീസ് പിടികൂടിയ പതിനാറുകാരന്റെ കഴുത്തില്‍ വെടിയേറ്റു.

ക്ഷേത്രമോഷണക്കേസില്‍ പിടിക്കപ്പെട്ട കുട്ടിക്കാണ് നീലാങ്കര പോലീസ് സ്റ്റേഷനില്‍വെച്ച് വായില്‍ തോക്ക് തിരുകി ഭീഷണിപ്പെടുത്തുന്നതിനിടയില്‍ ഇന്‍സ്‌പെക്ടര്‍ പുഷ്പരാജിന്റെ തോക്കില്‍ നിന്ന് വെടിയേറ്റത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് കുട്ടിയെ പെരുങ്കുടി ഗ്ലോബല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
ഭണ്ഡാരം തകര്‍ത്ത് പണം തട്ടിയെടുത്ത സംഭവത്തില്‍ ബുധനാഴ്ച അതിരാവിലെയാണ് നീലാങ്കര വെട്ടുവാങ്കനി ഗാന്ധിത്തെരുവില്‍ താമസിക്കുന്ന കുട്ടിയെ കസ്റ്റഡിയിലെടുത്തത്. കുറ്റം സമ്മതിക്കാഞ്ഞതിനാല്‍ സത്യം പറയിപ്പിക്കാനായി തോക്ക് വായില്‍ തിരുകി കയറ്റിയപ്പോഴാണ് വെടിപ്പൊട്ടിയതെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പോലീസ് ഇന്‍സ്‌പെക്ടര്‍ പുഷ്പരാജിനെയും സ്റ്റേഷനിലുണ്ടായ മറ്റ് പോലീസുകാരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലെത്തി ചോദ്യം ചെയ്തുവരികയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
 
No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.