Latest News

ഭാര്യയെക്കൊന്ന കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു

മംഗലാപുരം: ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിക്കൊന്ന കേസില്‍ അറസ്റ്റിലായ പ്രതി വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമ്പോള്‍ പോലീസിനെവെട്ടിച്ച് രക്ഷപ്പെട്ടു. ധര്‍മസ്ഥല ആദിലുവിലെ സതീഷ് (25) ആണ് മുങ്ങിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.

കഴിഞ്ഞ 16നാണ് സതീഷിന്റെ ഭാര്യ ബല്‍ത്തങ്ങടി സ്വദേശി മഞ്ജുശ്രീ(19)യെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയനിലയില്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. സതീഷിന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം. മഞ്ജുശ്രീ ആസ്​പത്രിയില്‍ മരിച്ചു. പെണ്‍കുട്ടിയുടെ അമ്മാവന്‍ മരണത്തില്‍ സംശയമുണ്ടെന്നു കാണിച്ച് ബല്‍ത്തങ്ങടി പോലീസില്‍ പരാതിനല്‍കി.

ആദ്യം പരാതിയില്‍ നടപടിയൊന്നുമുണ്ടായിരു ന്നില്ലെങ്കിലും അമ്മാവന്‍ എസ്.പി.ക്ക് പരാതിനല്‍കിയതിനെതുടര്‍ന്ന് അന്വേഷണംതുടങ്ങി. സതീഷിനെ ചോദ്യം ചെയ്തപ്പോള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് വ്യക്തമായി. സതീഷിനെ അറസ്റ്റ് ചെയ്യുകയുംചെയ്തു.

ചൊവ്വാഴ്ച വൈദ്യപരിശോധനയ്ക്കായി ബല്‍ത്തങ്ങടി ഗവ. ആസ്​പത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ പോലീസിനെ തട്ടിമാറ്റി ഓടിരക്ഷപ്പെടുകയാണുണ്ടായത്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൂന്നുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Manglore

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.