കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ചുകയറി മക്കളുടെയും ഭാര്യയുടെയും മുന്നില്‍ ഗൃഹനാഥനെ മര്‍ദിച്ച സംഭവത്തില്‍ എസ്.ഐ. കാല്‍ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
കള്ളാര്‍ പടിമരുത് കുഞ്ഞിക്കേളുവിനെ 2012 ഒക്ടോബര്‍ ഒന്നിന് ആക്രമിച്ച അന്നത്തെ രാജപുരം എസ്.ഐ. നഷ്ടപരിഹാരം നല്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.ഇ.ഗംഗാധരന്‍ ഉത്തരവിട്ടത്. എസ്.ഐ.യില്‍നിന്ന് ഈടാക്കി രണ്ടുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ തുക നല്കണമെന്നും ഉത്തരവില്‍ പറയുന്നു.
നാലു പോലീസുകാര്‍ക്കൊപ്പമെത്തിയ എസ്.ഐ. കുഞ്ഞിക്കേളുവിനെ മര്‍ദിച്ചെന്നാണ് പരാതി. പരിക്കേറ്റ കുഞ്ഞിക്കേളു ആസ്പത്രിയിലായി. സാക്ഷിമൊഴിക്കുപുറമെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കുഞ്ഞിക്കേളു ഹാജരാക്കി.
സബ് ഇന്‍സ്‌പെക്ടര്‍ പദവിക്ക് യോജിക്കാത്ത വിധത്തിലാണ് പെരുമാറിയതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ആരെയും ആക്രമിക്കാന്‍ പോലീസിന് സര്‍ക്കാര്‍ അനുമതി നല്കിയിട്ടില്ല. അത് നിയമപ്രകാരം വീഴ്ചയാണെന്ന് ഉത്തരവില്‍ പറയുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment