പ്രവാചക കീര്‍ത്തനങ്ങളാല്‍ മുഖരിതമായ ഘോഷയാത്രകള്‍ സ്വീകരിക്കാന്‍ മധുര പലഹാരങ്ങള്‍ നല്‍കിയും സ്‌നേഹ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചും വഴി നീളെ ജാതിഭേദമന്യേ ആയിരങ്ങളാണ് തടിച്ചു കൂടിയത്. ദഫ്മുട്ടിന്റെയും സ്‌കൗട്ടിന്റെയും അകമ്പടിയോടെ നീങ്ങിയ ഘോഷയാത്രകളില്‍ മുഴങ്ങി കേട്ടത് മാനവ സൗഹാര്‍ദ്ദത്തിന്റെ മന്ത്രങ്ങളായിരുന്നു.
കാസര്‍കോട്, തളങ്കര, നെല്ലിക്കുന്ന്, മേല്‍പ്പറമ്പ, ഉദുമ, പാക്യാര, എരോല്‍, മാങ്ങാട്, കളനാട്, ചെര്‍ക്കള, നാലാംമൈല്‍, ചട്ടഞ്ചാല്‍, കോട്ടിക്കുളം, ദേളി, ബേക്കല്‍, മൗവ്വല്‍, ഹദ്ദാദ് നഗര്‍, മാണിക്കോത്ത്, പൂച്ചക്കാട്, ചിത്താരി, കാഞ്ഞങ്ങാട്, ആറങ്ങാടി, അതിഞ്ഞാല്‍, ബല്ലാ കടപ്പുറം, നീലേശ്വരം, ചെറുവത്തൂര്‍, പാറപ്പളളി, മഞ്ചേശ്വരം, കുമ്പള, ഉപ്പള, എരിയാല്‍, മരുതടുക്കം, ബന്തടുക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നബിദിന റാലികള്‍ നടന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment