Latest News

കണ്ണൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് തീപിടിച്ചു

കണ്ണൂര്‍ : കല്യാശ്ശേരിക്കടുത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞ് തീപ്പിടിച്ചു. ദേശീയ പാത 17ല്‍ കല്യാശ്ശേരി പി.സി.ആര്‍ ബാങ്ക് ഓഡിറ്റോറിയം ജങ്ഷനില്‍ പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. 

കത്തിക്കൊണ്ടിരിക്കുന്ന ടാങ്കര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതില്‍ പ്രദേശത്തുനിന്നും ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു. മംഗലാപുരത്തുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടാങ്കര്‍ വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമെന്നും സൂചനയുണ്ട്.

ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ടാങ്കറിന്റെ സേഫ്റ്റി വാല്‍വ് അടക്കാനോ പാചകവാതകം മറ്റൊരു ടാങ്കിലേക്ക് നിറക്കാനോ സാധിക്കില്ലെന്ന് മംഗലാപുരത്തുനിന്നും എന്നിയ വിദഗ്ധ സംഘം പറഞ്ഞു. കോഴിക്കോട്ടുനിന്നും ഗ്യാസ് കമ്പനികളുടെ വിദഗ്ധ സംഘം പുറപ്പെട്ടിട്ടുണ്ട്.

അപകടമുണ്ടായതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം വിശ്ചേദിച്ചു. മൊബൈല്‍ ടവറുകളും ഓഫ് ചെയ്തു. കണ്ണൂരില്‍ നിന്നും തളിപ്പറമ്പ് ഭാഗത്തേക്കുള്ള വാഹന ഗതാഗതം തടഞ്ഞിരിക്കുകയാണ്. അപകടത്തില്‍പെട്ട ടാങ്കറിലെ ഡ്രൈവറും ക്ലീനറും തന്നെയാണ് പ്രദേശത്തെ വീടുകളിലെത്തി ആളുകളെ വിവരമറിയിച്ചത്.

ലോറിയിലെ ഡ്രൈവര്‍മാരായ ഹൃദയരാജ് സെബാസ്റ്റിയന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

പൊട്ടിത്തെറി ഒഴിവാക്കാനായി അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ ടാങ്കര്‍ വെള്ളമൊഴിച്ച് തണുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കത്തിക്കൊണ്ടിരിക്കുന്ന ടാങ്കര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളത് ഭീഷണിയുയര്‍ത്തുന്നുണ്ട്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ടാങ്കറിലെ വാതകം പൂര്‍ണമായും കത്തിതീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കണ്ണൂര്‍ എസ്.പി ശ്രീനിവാസന്‍ പറഞ്ഞു. മന്ത്രി കെ.പി. മോഹനന്‍ സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Tanker Lorry, Fire

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.